പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക കെടുതി: 50 കുടുംബങ്ങള്‍ക്ക് മിഷന്‍ സംഘടന വീടുവെച്ചു നല്‍കുന്നു

പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക കെടുതി: 50 കുടുംബങ്ങള്‍ക്ക് മിഷന്‍ സംഘടന വീടുവെച്ചു നല്‍കുന്നു

Breaking News Global

പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക കെടുതി: 50 കുടുംബങ്ങള്‍ക്ക് മിഷന്‍ സംഘടന വീടുവെച്ചു നല്‍കുന്നു

ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന മഹാമാരിയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതിയില്‍ വീടു നഷ്ടപ്പെട്ട 50 ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രമുഖ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് വീട് നിര്‍മ്മിച്ചു നല്‍കുന്നു.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കം ജനങ്ങളെ രൂക്ഷമായി ബാധിച്ചിരുന്നു. പല വീടുകളും കല്ലും മണ്ണുംകൊണ്ട് നിര്‍മ്മിച്ച തൂണുകളില്‍ തകരത്താല്‍ മറയ്ക്കപ്പെട്ട ചെറു വീടുകളായിരുന്നു. പലതും ഒറ്റ മുറി കൂരകളായിരിക്കും. കൃഷിയിടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിരുന്നു.

ബര്‍ണബാസ് ഫണ്ടിന്റെ പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ച് പാക്കിസ്ഥാനില്‍ നേരിട്ടെത്തി വീടുകളുടെ നിര്‍മ്മാണത്തിന്റെ നേതൃത്വം വഹിക്കുകയാണ്. പലയിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അമേരിക്കന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസിന് യു.കെ., അയര്‍ലണ്ട്, ജെര്‍മ്മിനി എന്നീ രാജ്യങ്ങളിലും പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്.

ലേകത്തിലെ വിവിധയിടങ്ങളില്‍ സുവിശേഷ-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം വഹിച്ചു വരികയാണ്.

പാക്കിസ്ഥാനില്‍ ഇപ്പോള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ പട്ടിണിയും അരാജകത്വവും വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇവിടത്തെ ജനങ്ങള്‍ക്കായി സംഘടന പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായി നേതാക്കള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.