ലോകത്ത് ഏറ്റവും മോശം ഡ്രൈവിംഗ് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവും മോശം ഡ്രൈവിംഗ് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

Breaking News India

ലോകത്ത് ഏറ്റവും മോശം ഡ്രൈവിംഗ് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും മോശം രീതിയില്‍ വാഹനം ഓടിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍ ‍.

ഇന്‍ഷുറന്‍സസ് വിദഗ്ദ്ധര്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം നാലാമതാണ്.

ട്രാഫിക് ഇന്‍ഡെക്സ്, റോഡിന്റെ നിലവാരം, സ്പീഡ് ലിമിറ്റ്, വാഹനാപകടങ്ങളിലൂടെ ഉണ്ടാകുന്ന മരണ നിരക്ക്, ഡ്രൈവിംഗിനിടയിലെ മദ്യപാനം, സോഷ്യല്‍ മീഡിയ സെന്റിമെന്റ്സ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ ഘടകങ്ങള്‍ പ്രകാരം 3.91 സ്കോറാണ് ഇന്ത്യയ്ക്കുള്ളത്.

മോശം ഡ്രൈവിങ്ങുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥനത്തുള്ള തായ്ലന്റിന്റെ സ്കോര്‍ 2.17 ആണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പെറുവും മൂന്നാം സ്ഥാനത്ത് ലെബനനുമാണ്. അഞ്ചാം സ്ഥാനം മലേഷ്യയ്ക്കാണ്.

ഏറ്റവും മികച്ച ഡ്രൈവിംഗ് ജപ്പാനിലാണ്. 4.57 സ്കോറാണുള്ളത്. നെതര്‍ലാന്‍ഡ്, നോര്‍വേ, എസ്റ്റോണിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം ജപ്പാന് പിന്നില്‍ മികച്ച ഡ്രൈവിങ്ങുള്ള രാജ്യങ്ങള്‍ ‍.

ഇന്ത്യയ്ക്ക് ഏറ്റവും മോശം ഡ്രൈവിങ്ങുള്ള സ്ഥലം ഡല്‍ഹിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവയും മോശക്കാരുടെ പട്ടികയിലാണ്.

50 രാജ്യങ്ങളെയാണ് സര്‍വ്വേയ്ക്കായി ഇന്‍ഷുറന്‍സ് വിദഗ്ദ്ധര്‍ തിരഞ്ഞെടുത്തത്. റോഡുകളുടെ കാര്യത്തിലും കാല്‍നട യാത്രക്കാരുടെ സുരക്ഷയിലും ജപ്പാന്‍ മുന്നില്‍ നില്‍ക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.