60 വര്‍ഷമായി ഉറങ്ങാത്ത മനുഷ്യന് ; അമ്പരന്ന് ലോകം
ഹാനോയ്: ഒരു ദിവസം ശരിക്കൊന്ന് ഉറങ്ങിയില്ലെങ്കില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നമ്മള് വിവരിക്കേണ്ടതില്ലല്ലോ.
ഉറക്കം ലഭിക്കുന്നില്ല എന്നു പരാതി പറയുന്നവര്‍ അനേകരുണ്ട്. എന്നാല്‍ ഒരാള്‍ 61 വയസുവരെ ഉറങ്ങാതെ ജീവിക്കുന്നു എന്നു കേട്ടാല്‍ നിങ്ങള്‍ ഏവരും ഞെട്ടില്ലേ.
അങ്ങനെ ഒരു അത്ഭുത മനുഷ്യനായാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരമാക്കിയിരിക്കുന്നത്. ഏഷ്യന്‍ രാഷ്ട്രമായ വീയറ്റ്നാമില്‍ താമസിക്കുന്ന തായ് എന്‍ജോക് എന്ന മനുഷ്യനാണ് ഈ വ്യക്തി.
1962-നു ശേഷം ഇയാള്‍ ഉറങ്ങിയിട്ടില്ലെന്നാണ് പറയുന്നത്. സംഭവം സത്യമാണെന്ന് അന്നാട്ടിലുള്ള ചില ഡോക്ടര്‍മാരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
അതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്: ഒരു ദിവസം രാത്രി എന്ജോക്കിന് പനിവന്നു. ശേഷം തനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇദദ്ദേഹം പറയുന്നത്. പ്രശസ്ത യൂട്യൂബര്‍ ഡ്രൂബിന്സികിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം എന്‍ജോക്ക് വെളിപ്പെടുത്തിയത്.
ഇന്‍സോമ്നിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ ഇദ്ദേഹത്തെ ആദ്യമൊക്കെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. പിന്നീട് ലോകം മുഴുവനും ഉറങ്ങുമ്പോള്‍ ഇദ്ദേഹം രാത്രികള്‍ കണ്ടങ്ങ് ഇരിക്കും. അതൊരു ശീലമായി ജീവിതത്തില്‍ മാറിക്കഴിഞ്ഞു.
നിലവില്‍ 80 വയസുള്ള എന്‍ജോക്ക് തികച്ചും ആരോഗ്യവാനാണ് എന്നത് ശാസ്ത്രലോകത്തെത്തന്നെ അമ്പരിപ്പിച്ചിരിക്കുകയാണ്.
മരിക്കും മുമ്പ് ഒരു ദിവസമെങ്കിലും സുഖമായി ഒന്നുറങ്ങാന്‍ സാധിക്കണമെന്നതാണ് എന്‍ജോക്കിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.

