പ്രസിദ്ധമായ വിശുദ്ധ ചര്‍ച്ചിനുള്ളില്‍ കഞ്ചാവ് ഫാം കണ്ടെത്തി

പ്രസിദ്ധമായ വിശുദ്ധ ചര്‍ച്ചിനുള്ളില്‍ കഞ്ചാവ് ഫാം കണ്ടെത്തി

Breaking News Europe

പ്രസിദ്ധമായ വിശുദ്ധ ചര്‍ച്ചിനുള്ളില്‍ കഞ്ചാവ് ഫാം കണ്ടെത്തി

ലണ്ടന്‍: യു.കെ.യിലെ ചരിത്ര സ്മാരകമായി സംരക്ഷിച്ചുവരുന്ന ഒരു പഴയ ചര്‍ച്ചിനുള്ളില്‍ കഞ്ചാവ് ഫാം കണ്ടെത്തി. വടക്കു പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ലങ്കാഷെയറിലെ നെല്‍സണില്‍ മാഞ്ചസ്റ്റര്‍ റോഡിലെ സെന്റ് മേരീസ് ചര്‍ച്ചിനുള്ളിലാണ് അനധികൃതമായി നട്ടു വളര്‍ത്തി സംരക്ഷിക്കുന്ന കഞ്ചാവ് ചെടികള്‍ പോലീസ് കണ്ടെത്തിയത്.

ഈ ആരാധനാലയത്തിനുള്ളിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച നെല്‍സണ്‍ പട്ടണത്തിലെ ഉദ്യേഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഒരാള്‍ ജനാലയിലൂടെ ചാടി രക്ഷപെടാന്‍ ശ്രമിച്ചു. ആ വീഴ്ചയില്‍ ഓടിപ്പോകുവാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ് പിടികൂടി.

ആരാധനാലയത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒന്നിലധികം മുറികളില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലായി വ്യാപിച്ചു നില്‍ക്കുന്ന 1,500-ലധികം കഞ്ചാവ് ചെടികളാണ് കാണാന്‍ കഴിഞ്ഞത്.

യു.കെ.യില്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യാന്‍ അനുവാദമുണ്ട്.

ഇതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. 1879-ല്‍ സ്ഥാപിതമായ സെന്റ് മേരീസ് ചര്‍ച്ചില്‍ ഇപ്പോള്‍ ആരാധനയില്ല. വിശ്വാസികള്‍ മറ്റൊരു ചര്‍ച്ചിലാണ് ആരാധിക്കുന്നത്.

ഈ ചര്‍ച്ച് കെട്ടിടം ദേശീയ പൈതൃക ചരിത്ര കെട്ടിടമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.