സൌദിയില്‍ വധശിക്ഷ കാത്തു കഴിയുന്നത് 50-ലേറെ ക്രൈസ്തവര്‍; കിരീടാവകാശിക്ക് കത്തെഴുതി ബിഷപ്പുമാര്‍

സൌദിയില്‍ വധശിക്ഷ കാത്തു കഴിയുന്നത് 50-ലേറെ ക്രൈസ്തവര്‍; കിരീടാവകാശിക്ക് കത്തെഴുതി ബിഷപ്പുമാര്‍

Breaking News Middle East

സൌദിയില്‍ വധശിക്ഷ കാത്തു കഴിയുന്നത് 50-ലേറെ ക്രൈസ്തവര്‍; കിരീടാവകാശിക്ക് കത്തെഴുതി ബിഷപ്പുമാര്‍

സൌദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇടപെടണമെന്ന് യു.കെ.യിലെ മൂന്ന് ബിഷപ്പുമാര്‍ പുതിയ വിദേശ കാര്യ സെക്രട്ടറി എഡ്മില ബന്‍ഡനോട് ആവശ്യപ്പെട്ടു.

ആസൂത്രിതമായ വധശിക്ഷ ഉടന്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സൌത്ത്മാര്‍ക്ക്, ചെയിംസ്ഫോര്‍ഡ് , വിന്‍ചെസ്റ്റര്‍ എന്നിവിടങ്ങളിലെ ബിഷപ്പുമാര്‍ സൌദി കിരീടാവകാശിക്കും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് നേരിട്ട് കത്തെഴുതി.

എത്യോപ്യയിലെ സംഘര്‍ഷത്തില്‍നിന്നും പാലായനം ചെയ്ത 58 പുരുഷന്മാര്‍ പീഢനവും നിര്‍ബന്ധവും സഹിച്ചവരാണ്.

വായിക്കുവാനോ മനസ്സിലാക്കുവാനോ കഴിയാത്ത രേഖകളില്‍ ഒപ്പിടാന്‍ പലരും നിര്‍ബന്ധിതരായി. ചിലരെ കഞ്ചാവ് കള്ളക്കടത്തുകാരുടെ കൈകളില്‍ മനപൂര്‍വ്വമല്ലാത്ത കഴുതകളായി ഉപയോഗിച്ചതിനുശേഷം ശിക്ഷിച്ചു.

സൌദി നീതിന്യായ വ്യവസ്ഥയില്‍ പ്രവേശിച്ചതോടെ അവരുടെ ക്രിസ്തീയ വിശ്വാസം കൂടുതല്‍ ബാധ്യതയായി. കോടതിയിലേക്ക് മാറ്റുന്നതിനിടെ അവരുടെ ക്രിസ്ത്യന്‍ അടയാളങ്ങള്‍ കണ്ടു മനസ്സിലായ ജയില്‍ ഉദ്യോഗസ്ഥര്‍ അവരെ ആക്രമിക്കുകയുണ്ടായി.

വധശിക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും പുനപരിശോധിക്കുകയും ചെയ്യുമെന്ന് സൌദി അറേബ്യന്‍-എത്യോപ്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതിനോടകം അഞ്ചുപേരെ വധശിക്ഷയ്ക്കു വിധേയരാക്കുകയും ചെയ്തു.

ശിക്ഷ നടപ്പിലാക്കുന്നതിനു മുമ്പ് അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.