വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യിസ്രായേല്‍ സേനയുടെ സംരക്ഷണം

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യിസ്രായേല്‍ സേനയുടെ സംരക്ഷണം

Asia Breaking News Top News

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യിസ്രായേല്‍ സേനയുടെ സംരക്ഷണം

യിസ്രായേലി കുടിയേറ്റക്കാരുടെ പതിവ് ആക്രമണങ്ങളില്‍നിന്ന് ക്രിസ്ത്യന്‍ ഗ്രാമത്തെ സംരക്ഷിക്കുന്നതിനായി യിസ്രായേല്‍ പ്രതിരോധ സേനയുടെ കാവല്‍.

ബൈബിളിലെ പഴയ യഹൂദ്യ-ശമര്യ പട്ടണങ്ങളായിരുന്ന ഇന്നത്തെ വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമമായ തായ്ബെ സമീപ കാലങ്ങളില്‍ യിസ്രായേലി കുടിയേറ്റക്കാരില്‍നിന്ന് നിരന്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്.

പ്രദേശത്തെ ക്രിസ്ത്യന്‍ ആരാധനാലയം കത്തിക്കാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കന്നുകാലികളെ തട്ടിയെടുക്കുകയും ഒലിവ് തോട്ടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

എങ്കിലും യിസ്രായേല്‍ ഭരണകൂടം ഇതിനെ അപലപിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യിസ്രായേലികള്‍ക്കും വിദേശികള്‍ക്കും ഗ്രാമത്തില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.

അത് ഇപ്പോള്‍ ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ക്രിസ്ത്യാനികളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമികള്‍ വെട്ടിത്തെളിച്ച് കയ്യേറുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ക്രൈസ്തവര്‍ ഭ.ത്തോടെയും ആശങ്കയോടും കഴിയുന്ന പശ്ചാത്തലത്തിലാണ് ഐഡിഎഫ് നടപടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.