നൈജറില്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയ യു.എസ്. മിഷണറി പൈലറ്റിനെ വിട്ടയച്ചു
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നൈജറില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അമേരിക്കന്‍ മിഷണറി പൈലറ്റിനെ തടവില്‍നിന്നും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.
നോര്‍ത്ത് കരോലിന ആസ്ഥാനമായുള്ള സുവിശേഷ സംഘടനയായ സെര്‍വ്വിംഗ് ഇന്‍ മിഷനില്‍ സേവനമനുഷ്ഠിക്കുന്ന കെവിന്‍ റൈഡൌട്ടിനെയാണ് വിട്ടയച്ചത്. റൈഡൌട്ട് ഇപ്പോള്‍ യു.എസ്. അധികൃതരുടെ കസ്റ്റഡിയിലാണെന്നും വീട്ടിലേക്കുള്ള യാത്രയിലാണെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാസങ്ങളായി റൈഡൌട്ടിന്റെ അവസ്ഥയെക്കുറിച്ചും എവിടെയാണെന്നുള്ളതിനെക്കുറിച്ചുമുള്ള പൊതു വിവരങ്ങള്‍ അജ്ഞാതമായിരുന്നു.
വിഷയത്തില്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാം ഉള്‍പ്പെടയുള്ള ലോക പ്രശസ്ത സുവിശേഷകര്‍ ഇടപെടുകയും ക്രൈസ്തവ ലോകം ആഗോള തലത്തില്‍ പ്രാര്‍ത്ഥനയിലുമായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തെയും അദ്ദേഹത്തിന്റെ തടങ്കലിനെക്കുറിച്ചും ഉത്തരവാദികളായവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പശ്ചിമാഫ്രിക്കയിലുടനീളം മിഷന്‍ പ്രവര്‍ത്തകരെയും സാധന സാമിഗ്രികളും പറത്തി വര്‍ഷങ്ങളോളം കര്‍ത്തൃ ശുശ്രൂഷയില്‍ റൈഡൌട്ട് പ്രവര്‍ത്തനത്തിലായിരുന്നു.
നിരവധി മിഷന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നൂറ് മീറ്റര്‍ അകലെ നഗര മദ്ധ്യത്തിലെ ഗ്രാന്‍ഡ് ഹോട്ടലിനു സമീപംവച്ച് മൂന്നു പേര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന.

