"ഭവനത്തിന്റെ യജമാനന്മാര്‍ ഞങ്ങള്‍'' - ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേലിന്റെ സുരക്ഷാ മന്ത്രിയുടെ പ്രഖ്യാപനം

“ഭവനത്തിന്റെ യജമാനന്മാര്‍ ഞങ്ങള്‍” – ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേലിന്റെ സുരക്ഷാ മന്ത്രിയുടെ പ്രഖ്യാപനം

Breaking News Middle East

“ഭവനത്തിന്റെ യജമാനന്മാര്‍ ഞങ്ങള്‍” – ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേലിന്റെ സുരക്ഷാ മന്ത്രിയുടെ പ്രഖ്യാപനം

യെരുശലേം: 2023 ഒക്ടോബര്‍ 7-ലെ യഹൂദ കൂട്ടക്കൊലയെ ഹമാസ് ആഘോഷിച്ചത് ‘അല്‍ അഖ്സ വെള്ളപ്പൊക്കം’ എന്നു വിളിച്ചായിരുന്നു.

യെരുശലേം ദൈവാലയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അല്‍ അഖ്സ മോസ്ക്കില്‍ തീവ്രവാദികള്‍ പതാക ഉയര്‍ത്തി.

യിസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിന്‍ സന്ദേശം തീവ്രവാദി സംഘടനയ്ക്കെതിരെ തിരിച്ചു വിട്ടു.

ഹമാസ് ഞങ്ങളെ പരാജയപ്പെടുത്താന്‍ ആഗ്രഹിച്ചു. അവര്‍ അതിനെ അല്‍ അഖ്സ വെള്ളപ്പൊക്കമെന്ന് വിളിച്ചു.

തിങ്കളാഴ്ച ടെമ്പിള്‍ മൌണ്ടില്‍ സന്ദര്‍ശനം നടത്തിയ ബെന്‍ഗ്വിന്‍ ഒരു പ്രഖ്യാപനവും നടത്തി. ടെമ്പിള്‍ മൌണ്ടിലെ വീടിന്റെ യജമാനന്മാരാണ് ഞങ്ങള്‍.

ടെമ്പിള്‍ മൌണ്ടിലെ സുരക്ഷ യിസ്രായേലാണ് നിയന്ത്രിക്കുന്നത്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇസ്ളാമിക വഖഫ് ആണ്.

യഹൂദര്‍ക്ക് നിശ്ചിത സമയങ്ങളില്‍ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. പക്ഷെ ഇവിടെ പ്രാര്‍ത്ഥിക്കുന്നതില്‍നിന്ന് വിലക്കപ്പെട്ടിരിക്കുന്നു ബെന്‍ഗ്വിന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.