ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ അളവ് രേഖപ്പെടുത്തണം; നോട്ടീസ് അയച്ച് സുപ്രീം കോടതി
ന്യൂഡെല്‍ഹി: രാജ്യം വലിയ തോതില്‍ പ്രമേഹ രോഗ പ്രശ്നം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട് സൂപ്രീം കോടതി.
പാക്കേജ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര, കൊഴുപ്പ്, സോഡിയം തുടങ്ങിയവയുടെ അളവ് എത്രയെന്ന് നിര്‍ബന്ധമായും അടയാളപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അങ്ങനെയെങ്കില്‍ ആവശ്യമുള്ളതുമാത്രം തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും.
പ്രമേഹ ബാധ തടയുന്നതിനു ഇതുമൂലം കഴിയും. ദ ഹെല്‍ത്ത് ആന്‍ഡ് ഔര്‍ ഹെല്‍ത്ത് സൊസൈറ്റി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി നല്‍കണം. ആഗസ്റ്റ് 27-ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

