ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍

ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍

Breaking News USA

ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും; കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി യു.എസ്. പ്രമുഖന്‍

ന്യുയോര്‍ക്ക്: യു.എസിലെ പ്രമുഖ പത്ര പ്രവര്‍ത്തകനും ആറു തവണ എമ്മി അവാര്‍ഡ് ജേതാവും ഗ്രാമി നോമിനേറ്റഡ് കമ്പോസര്‍, പിയാനിസ്റ്റ്, ദേശീയ സിന്‍ഡിക്കേറ്റഡ് ബ്രോഡ്കാസ്റ്ററുമായ ജോണ്‍ ടെഷ് (71) തന്റെ ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ ദൈവം നല്‍കിയ അത്ഭുത വിടുതലിനെക്കുറിച്ച്

അനുഭവം പങ്കുവെയ്ക്കുന്നു. നിങ്ങളുടെ മനസ്സ് പുതുക്കുക എന്നത് ഏറ്റവും പ്രധാന ബൈബിള്‍ കല്‍പ്പനകളിലൊന്നാണെന്ന് വിശ്വസിക്കുന്ന ടെഷ് അന്ധകാര ശക്തികളുണ്ടെന്നും പിശാച് നിങ്ങളുടെ മനസ്സിന് പിന്നാലെയാണെന്നും പലര്‍ക്കും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

നിങ്ങളുടെ ഹൃദയത്തില്‍ ഇത്രയധികം അവിശ്വാസവും സംശയവും ഉണ്ടെങ്കില്‍ രണ്ട് പിക്കപ് ട്രക്കുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഐതിര്‍ ദിശയിലേക്കു പോകുന്നതുപോലെയാണ്. നിങ്ങള്‍ക്ക് എങ്ങും എത്താന്‍ കഴിയില്ല.

സ്ഥിരമായ പ്രാര്‍ത്ഥനാ ജീവിതം ഒരു പേശി പോലെയാണ്. നിങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കണം. നിങ്ങള്‍ ബൈബിളില്‍ വചനം വായിക്കണം.

പ്രാര്‍ത്ഥനയുടെ ശക്തി ടെഷിന് നേരിട്ട് അറിയാം. 2015-ല്‍ എമ്മി അവാര്‍ഡ് നേടിയ ടെഷിന് അപൂര്‍വ്വമായ പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. അവര്‍ തനിക്ക് 18 മാസം ജീവിക്കാനുള്ള അനുമതിയാണ് നല്‍കിയത്.

ടെഷ് ഒരു ക്രിസ്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്റെ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ എന്നോടു പറഞ്ഞു. മെതഡിസ്റ്റ് സഭയില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും പ്രായപൂര്‍ത്തിയായ എല്ലാ യുവാക്കളെയും പോലെ തന്നെ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു.

ഒരു കാന്‍സര്‍ രോഗിയായിത്തീര്‍ന്നപ്പോള്‍ ക്രിസ്തുവിങ്കലേക്ക് യഥാര്‍ത്ഥമായി മടങ്ങിയെത്തി. ഭാര്യ കോണി സെല്ലയുടെ പ്രോത്സാഹനത്തോടെ പ്രാര്‍ത്ഥനയുടെ ശക്തിയിലേക്ക് ചായുകയും രോഗശാന്തിയെക്കുറിച്ച് ബൈബിള്‍ എന്തു പറയുന്നുവെന്ന് അന്വേഷിക്കുകയും ചെയ്തു.

ബൈബിളിലെ മര്‍ക്കോസ് 11:23 വാക്യം, ആരെങ്കിലും തന്റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോടു നീ നീങ്ങി കടലില്‍ ചാടി പോക എന്നു പറഞ്ഞാല്‍ അവന്‍ പറയുന്നതു പോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന വാക്യത്തില്‍ തന്റെ കണ്ണുകള്‍ ഉടക്കി. പിന്നീട് താന്‍ പ്രസംഗകനായ ആന്‍ഡ്രുവിന്റെ ഒരു സിഡി വാങ്ങി കേട്ടു.

തുടര്‍ന്നു ഞാന്‍ ചിന്തിച്ചു, അയ്യോ എനിക്കു കാന്‍സറാണ് ദൈവം ആരെന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ ഞാനും ഭാര്യയും കൂടുതല്‍ ആഴത്തിലേക്കിറങ്ങി.

തുടര്‍ന്നു പതിവായി ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും ശീലമാക്കി. രോഗശാന്തിയില്‍ വിശ്വസിച്ചു. ആദ്യ സമയത്ത് ഞാന്‍ വൈദ്യ ശാസ്ത്രത്തില്‍ അകല്‍ച്ച നല്‍കി. സ്കാനിങ്ങും മറ്റും നടത്തുന്നതു നിര്‍ത്തി.

എന്നാല്‍ കാന്‍സര്‍ വീണ്ടും ശക്തി പ്രാപിച്ചു. തുടര്‍ന്നു ഞാന്‍ ഒരു തീരുമാനം എടുത്തു. ദൈവവിശ്വാസവും വൈദ്യശാസ്ത്രവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണേന്ന് മനസ്സിലായി അങ്ങനെ ഞാന്‍ കാന്‍സര്‍ രഹിതനായി.

ഇതേത്തുടര്‍ന്ന് രോഗശിന്തക്കും ക്ഷേമത്തിനും കൂടുതല്‍ സമഗ്രമായി എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും അധികാരത്തോടെ വിശ്വാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കാനായി ഉത്തരം ലഭിച്ച പ്രാര്‍ത്ഥനയുടെ രഹസ്യം എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങാനും ടെഷിനു കഴിഞ്ഞു. ടെഷ് തന്റെ അത്ഭുത സൌഖ്യം സാക്ഷിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.