40 ശതമാനം ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല: സര്‍വ്വേ

40 ശതമാനം ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല: സര്‍വ്വേ

Breaking News Europe

യു.കെ.യിലെ 40 ശതമാനം ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല: സര്‍വ്വേ

ലണ്ടന്‍: ഏകദേശം 40 ശതമാനം ബ്രിട്ടീഷ് ക്രിസ്ത്യാനികളും തങ്ങളുടെ മത വിശ്വാസങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഇഷ്ടപ്പെടുന്നതായി ഒരു പുതിയ സര്‍വ്വേ പറയുന്നു. ഈ കണ്ടെത്തലുകള്‍ യു.കെ.യിലെ മതപരമായ വിവേചനത്തിന്റെ വിശാലമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു.

ഇത് യഹൂദ വിരുദ്ധതയുടെ ഉയര്‍ച്ചയും ബ്രിട്ടീഷ് ക്രിസ്ത്യാനികള്‍ക്കിടയിലെ ആത്മ വിശ്വാസ പ്രതിസന്ധിയും ഉള്‍പ്പെട വിവിധ വഘടകങ്ങളെന്നു വിദഗ്ദ്ധര്‍ ആരോപിക്കുന്നു. യഹൂദര്‍ പ്രതികരിച്ചവരില്‍ സമാനമായ വിമുഖത കാണാനാവുന്നതാണ്.

എന്റെ വിശ്വാസത്തെക്കുറിച്ചോ, മത വിശ്വാസത്തെക്കുറിച്ചോ ആളുകളോട് പറയാതിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന പ്രസ്താവനയോട് 38 ശതമാനം പേരും യോജിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഇംപാക്റ്റ് ഓഫ് ഫെയ്ത്ത് ഇന്‍ ലൈഫ് കമ്മീഷനാണ് സര്‍വ്വേ നടത്തിയത്. നേരെ മറിച്ച് മുസ്ളീങ്ങളില്‍ 29 ശതമാനം പേര്‍ക്ക് മാത്രമേ ഇതേ അഭിപ്രായമുള്ളു.

ക്രിസ്ത്യാനികള്‍ക്കിടയിലെ വിമുഖത അവരുടെ മതപരമായ വ്യക്തിത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ നിന്നാകാമെന്ന് എഐഎല്‍എഫ് സെക്രട്ടറി ജെയ്ക് സ്കോട്ട് പറഞ്ഞു.

വിശ്വാസത്തോടുള്ള മനോഭാവത്തില്‍ തലമുറകളുടെ വ്യത്യാസങ്ങളും സര്‍വ്വേ വെളിപ്പെടുത്തി. ഉദാഹരണത്തിന് 18-നും 24-നും ഇടയില്‍ പ്രായമുള്ളവരില്‍ 30 ശതമാനം പേര്‍ മാത്രമാണ് ആളുകള്‍ ജോലി സ്ഥലത്തെ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കരുതെന്ന് വിശ്വസിക്കുന്നത്.

എന്നാല്‍ 65-നും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ ഇത് 50 ശതമാനമാണ്. എന്നിരുന്നാലും ചെറുപ്പക്കാര്‍ പൊതുവേ മറ്റ് സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ ഉത്സാഹമുള്ളവരായിരുന്നു.