യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി
ഗലീലിയ: വടക്കന്‍ യിസ്രായേലിലെ അപ്പര്‍ ഗലീലി പ്രദേശത്ത് പുരാതന ടെല്‍ ഹസോരില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ 3000 വര്‍ഷത്തോളം പഴക്കമുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകള്‍ കണ്ടെത്തി.
ഹീബ്രു സര്‍വ്വകലാശാല പതിറ്റാണ്ടുകളായി മേഖലയില്‍ പഠനം നടത്തി വരികയായിരുന്നു. ബിസി 8 മുതല്‍ 10 നൂറ്റാണ്ടുവരെയുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകളില്‍ ഐസോടോപ്പ് വിശകലനം നടത്തി.
ഹാസോര്‍ യോശുവയുടെ പുസ്തകം 18ന്റെ 10-ലും വായിക്കുന്നു. ബിസി രണ്ടാം സഹസ്രാബ്ദത്തില്‍ ഈ സ്ഥലം ഒരു പ്രമുഖ കനാന്യ നഗരമായിരുന്നു.
ബിസി 1250-ഓടെ ഇത് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ബിസി 1100 ഓടെ ഹസോറില് വാസസ്ഥലം പുനര്‍ നിര്‍മ്മിച്ചു.
ആ വാസസ്ഥലം യിസ്രായേല്യരുടേതായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. ബിസി 8-മത്തെ നൂറ്റാണ്ടില്‍ അരാം രാജാവായ ഹസായേല്‍ ആ പ്രദേശം കീഴടക്കി.
അരാമും യിസ്രായേലും തമ്മില്‍ യുദ്ധം നടന്നു. അന്ന് ഹാസോര്‍ ഒരു യുദ്ധ മേഖലയായിരുന്നുവെങ്കിലും ഇടയന്മാര്‍ക്കും ആടുകള്‍ക്കും ഇവിടം സുരക്ഷിതമായിരുന്നുവെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്ന് ഗവേഷകര്‍ പറയുന്നു.

