ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ്
ഉപ്പില്ലാതെ ആഹാരം കഴിക്കുവാന്‍ നമുക്ക് വിഷമമാണ്. എന്നാല്‍ പലപ്പോഴും അറിഞ്ഞും അറിയാതെയും ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്.
ദിവസവും നമ്മില്‍ പലരുടെയും ശരീരത്തില്‍ 15 മുതല്‍ 20 ഗ്രാം വരെ ഉപ്പാണ് എത്തുന്നത്. ബേക്കറി ഭക്ഷണങ്ങള്‍ , അച്ചാറുകള്‍ , വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത്.
പായ്ക്കറ്റ് ബക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് ധാരാളമുണ്ട്. അതുപോലെ ഉപ്പേരി, പപ്പടം എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു ലഭിക്കുന്നുണ്ട്. ചിലപ്പോള്‍ നാം പാകം ചെയ്യുന്ന കറി വിഭവങ്ങളിലും ഉപ്പിന്റെ അളവ് കൂടുതലായിരിക്കും.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന കണക്കു പ്രകാരം ഒരു ടീസ്പൂണ്‍ ഉപ്പ് മാത്രമാണ് ഒരാള്‍ക്ക് ദിവസവും ആവശ്യമുള്ളത്. അതായത് 5 ഗ്രാം. ഒരു സ്പൂണ്‍ ഉപ്പില്‍നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസ്സുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി.
2-3 വയസ്സാകുമ്പോള്‍ രണ്ടു ഗ്രാം. 6-7 വയസ്സാകുമ്പോള്‍ മൂന്ന് ഗ്രാം. കൌമാര പ്രായം മുതല്‍ 5 ഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ച് വിയര്‍ക്കുന്നവര്‍ ദിവസവും 6 ഗ്രാമില്‍ താഴെ ഉപ്പ് മതിയാകും. ഉപ്പ് കഴിച്ചാല്‍ രക്ത സമ്മര്‍ദ്ദം പെട്ടന്നു കൂടും. ഉപ്പ് കൂടുതലായാല്‍ ശരീരത്തില്‍നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും.