കെനിയയില്‍ ക്രിസ്ത്യന്‍ ഏരിയായില്‍ തീവ്രവാദി ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

Breaking News Top News

കെനിയയില്‍ ക്രിസ്ത്യന്‍ ഏരിയായില്‍ തീവ്രവാദി ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു
നെയ്റോബി: കെനിയയിലെ ക്രൈസ്തവ മേഖലയായ തീരപ്രദേശത്ത് ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ മരിച്ചു.  തുറമുഖ പ്രവിശ്യയില്‍ രണ്ടു ഗ്രാമങ്ങളിലായി നടന്ന വെടിവെയ്പിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്.

 

ശനിയാഴ്ച രാത്രി 11 മണിയോടെ ജിമയില്‍ അല്‍ഷബാബ് തീവ്രവാദികള്‍ എത്തി വെടിവെയ്ക്കുകയും, വെട്ടിയും, കുത്തിയും, തലയറുത്തും 9 പേരെ വധിക്കുകയുണ്ടായി. 9-ന് ഞായറാഴ്ച കപിനിയില്‍ 4 പേരെ സമാനമായ രീതിയില്‍ കൊലപ്പെടുത്തി. ക്രൈസ്തവരുടെ ഭവനങ്ങളില്‍ അതിക്രമിച്ചു കയറി ഇസ്ളാമിക ശ്ലോകങ്ങള്‍ ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. പറയാന്‍ കഴിയാത്തവരെയാണ് തിരഞ്ഞു പിടിച്ച് വകവരുത്തിയത്.

 

ആക്രമണങ്ങളെത്തുടര്‍ന്ന് ക്രൈസ്തവര്‍ ഭയന്ന് ഗ്രാമങ്ങള്‍ വിടുകയുണ്ടായി. അല്‍ഷബാബ് അല്‍ഖ്വയ്ദ തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടനയുടെ 2017 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ലോകത്ത് ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ കെനിയ 18-ാം സ്ഥാനത്താണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.