റഷ്യയില്‍ 3 വര്‍ഷത്തിനിടയില്‍ നിരീശ്വര വാദികള്‍ക്കിടയില്‍ 50 ശതമാനത്തിന്റെ ഇടിവ്
മോസ്ക്കോ: ഒരു കാലത്ത് ലോകത്ത് ഏറ്റവും വലിയ നാസ്തിക രാഷ്ട്രമായിരുന്ന റഷ്യയില്‍ ഇപ്പോള്‍ മതവിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ റഷ്യയില്‍ നിരീശ്വരവാദികളായി ജീവിക്കുന്നവരും അനുകൂലികളുമായിരുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം ഇടിവു സംഭവിച്ചതായി ഇതു സംബന്ധിച്ചു നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വ്യക്തമാകുന്നു.
അതായത് 2014-ല്‍ ഉറച്ച നിരീശ്വരവാദികള്‍ 26 ശതമാനം പേരായിരുന്നു. 2017 ജൂണില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വെറും 13 ശതമാനം പേര്‍ മാത്രമാണ് ദൈവം ഇല്ലെന്നു പറഞ്ഞു നടക്കുന്നവര്‍ . രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 86 ശതമാനം പേരും മതവിശ്വാസികളായിത്തീര്‍ന്നെന്നും പുതിയ സര്‍വ്വേയില്‍ വ്യക്തമാകുന്നു.
ഇതില്‍ 44 ശതമാനം പേര്‍ വലിയ മതവിശ്വാസികളും 33 ശതമാനം പേര്‍ അത്രവലിയ മതവിശ്വാസം പുലര്‍ത്താത്തവരും 9 ശതമാനം പേര്‍ സാധാരണ മതവിശ്വാസത്തിലുമാണ്. ഒരു സ്വകാര്യ റഷ്യന്‍ റിസര്‍ച്ച് സെന്ററായ ലെവദ എന്ന സ്ഥാപനമാണ് അഭിപ്രായ സര്‍വ്വേ നടത്തിയത്.
റഷ്യയില്‍ 3 പതിറ്റാണ്ടിനു മുമ്പ് ഏകദേശം 70 വര്‍ഷത്തോളം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിനു അന്ത്യം കുറിച്ചശേഷം വിവിധ മതക്കാര്‍ പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു വരികയായിരുന്നു.
ഇപ്പോഴും റഷ്യയിലെ പ്രമുഖ ക്രൈസ്തവ സഭ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭതന്നെയാണ്. കൂടാതെ ബാപ്റ്റിസ്റ്റ് സുവിശേഷ വിഹിത സഭകളും ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

