കൂടുതല്‍ യു.എസ്. കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ വളരെ പ്രചോദിതരാണെന്ന് പഠനം
മതപരമായ ബന്ധവും പള്ളിയിലെ ഹാജരും കുറഞ്ഞു വരുന്നതിനിടയിലും അമേരിക്കന്‍ കൌമാരക്കാരില്‍ പകുതിയിലധികം പേരും യേശുവിനെക്കുറിച്ച് കൂടുതലറിയാന്‍ വളരെ പ്രചോദിതരാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി.
ബര്‍ണ റിസര്‍ച്ച് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ 75 ശതമാനത്തില്‍ അധികം പേര്‍ ക്രിസ്തുമതത്തിന്റെ കേന്ദ്ര ബിന്ദുവിനെക്കുറിച്ച് പഠിക്കാന്‍ ഏറെക്കുറെ പ്രചോദിതരാണെന്ന് അഭിപ്രായപ്പെടുന്നു.
കൌമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ആത്മീയ കാര്യങ്ങളുള്‍പ്പെടയുള്ള തുറന്ന മനസ്സും ജിജ്ഞാസയും എടുത്തു കാണിക്കുന്ന ബര്‍ണയുടെ ജനറല്‍ ഇസഡ് വാല്യം 3 ഗവേഷണത്തിലെ ഡാറ്റാ ഉദ്ധരിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് അവരുമായി ഇടപഴകാനുള്ള അവസരമാണ് ഈ കണ്ടെത്തലുകള്‍ പ്രതിനിധീകരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ആ തലമുറ തങ്ങളേക്കാള്‍ ശക്തമായ എന്തോ ഒന്ന് ഉണ്ടെന്ന് വിശ്വസിക്കാന്‍ പ്രവണത കാണിക്കുന്നു. എന്നിരുന്നാലും പലരും മതം സ്വീകരിക്കുന്നതിനോ പള്ളിയില്‍ പോകുന്നതിനോ മടിക്കുന്നു. ഗവേഷകര്‍ പറഞ്ഞു.
യേശുവിനെക്കുറിച്ച് പഠിക്കാനുള്ള കൌമാരക്കാരുടെ തുറന്ന മനസ്സ് അര്‍ത്ഥപരമായ ഇടചപെടലിനുള്ള ഒരു സുപ്രധാന അവസരമാണെന്ന് സഭാ നേതാക്കള്‍ തിരിച്ചറിയണം.
ഡാറ്റാ പ്രകാരം 77 ശതമാനം കൌമാരക്കാരും യേശുവിനെക്കുറിച്ച് അറിയാന്‍ പ്രചോദിതരാണ്. ഇതില്‍ 52 ശതമാനം പേര്‍ വളരെ പ്രചോദിതരാണെന്ന് അഭിപ്രായപ്പെടുന്നു.
20 ശതമാനം കൌമാരക്കാര്‍ മാത്രമാണ് എതിര്‍ അഭിപ്രായം പറഞ്ഞത്. 7 ശതമാനം പേര്‍ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നില്ല.