മേഘാലയായില്‍ മയക്കുമരുന്ന് ഉപയോഗം കുതിച്ചുയരുന്നു; സര്‍ക്കാരുമായി സഹകരിച്ച് പോരാടാന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചും
ഷില്ലോംഗ്: വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയായില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ദൌത്യവുമായി ബാപ്റ്റിസ്റ്റ് ചര്‍ച്ച്.
വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തില്‍ വെസ്റ്റ് ഗാരോ ഹില്‍സിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ടൂറയിലെ തങ്ങളുടെ വാസസ്ഥലം ഒരു സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിനായി വിട്ടുകൊടുത്തു.
ഏപ്രില്‍ 23-ന് മയക്കുമരുന്ന് റിഡക്ഷന്‍, എലിമിനേഷന്‍ ആന്‍ഡ് ആക്ഷന്‍ മിഷന്‍ നിര്‍ദ്ദിഷ്ട സ്ഥലത്തിന്റെ ഒരു സ്ഥലം പരീശോധന നടത്തി.
അടുത്തി ദിവസം അതിന്റെ ഡയറക്ടര്‍ ഫ്രാന്‍സിസ് ഖാര്‍സിംഗ് വെസ്റ്റ് ഗാരോ ഹില്‍സിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ അടുത്ത ഘട്ടങ്ങള്‍ക്കായി പിന്തുണ നല്‍കി.
മേഖലയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 3 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 2 ലക്ഷമായിരുന്നു. ഇത് സംസ്ഥാനത്തെ 3.2 ദശലക്ഷം ജനസംഖ്യയുടെ 10 ശതമാനത്തിനടുത്താണ്.
ജനസംഖ്യയുടെ ഏകദേശം 83 ശതമാനവും ക്രിസ്ത്യാനികളാണ് എന്നതാണ് വസ്തുത. കൂടാതെ സംസ്ഥാനത്തെ പ്രബലമായ സമൂഹ സ്ഥാപനം പള്ളികളായതിനാല്‍ പങ്കാളിത്തത്തിന് കാര്യമായ സ്വാധീനമുണ്ട്.
മേഖലയിലെ ഏറ്റവും വലിയ സമൂഹം കത്തോലിക്കരാണ്. രണ്ടാമത് പ്രസ്ബിറ്റീരിയന്‍സ് സഭക്കാരാണ്. മൂന്നാമത് ബാപ്റ്റിസ്റ്റ് സഭക്കാരും. ചെറിയ സമൂഹങ്ങളായി പെന്തക്കോസ്തുകാരുമുണ്ട്.

