വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ ബംഗാളിലെ ക്രിസ്ത്യാനികള്‍ റാലികള്‍ സംഘടിപ്പിക്കുന്നു

വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ ബംഗാളിലെ ക്രിസ്ത്യാനികള്‍ റാലികള്‍ സംഘടിപ്പിക്കുന്നു

Asia Breaking News India

വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ ബംഗാളിലെ ക്രിസ്ത്യാനികള്‍ റാലികള്‍ സംഘടിപ്പിക്കുന്നു

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാലില്‍ ക്രിസ്തവ സമൂഹത്തിനെതിരെ ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ സംസ്ഥാനത്ത് റാലികളും കണ്‍വന്‍ഷനുകളും സംഘടിപ്പിക്കുന്നു.

സാമുദായിക ഐക്യം, ഭരണഘടന അവകാശങ്ങളുടെ സംരക്ഷണം, ക്രിസ്ത്യാനികള്‍ക്കെതിരായ ശത്രുതയ്ക്കെതിരെ ശക്തമായ പ്രതികരണം എന്നിവ ലക്ഷ്യമാക്കിക്കൊണ്ടാണ് റാലികളും പ്രാര്‍ത്ഥനാ കണ്‍വന്‍ഷനുകളും നടത്തുന്നതെന്ന് ക്രൈസ്തവ സംഘടനയായ ബംഗാള്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ അറിയിച്ചു.

കൊല്‍ക്കൊത്തയ്ക്കടുത്തുള്ള സൌത്ത് 24 പര്‍ഗാനസ് ജില്ലയിലെ ഒരു നഗര സഭയായ സുഭാസ് ഗ്രാമിലെ സുരോബോട്തോല പ്രദേശത്തുള്ള ഒരു ചര്‍ച്ചിന്റെ കുരിശുകള്‍ ഹിന്ദു വര്‍ഗ്ഗീയ ശക്തികള്‍ പൊളിച്ചു മാറ്റിയ സംഭവമുണ്ടായി.

ഈ വേളകളില്‍ മറ്റിടങ്ങളിലും ആക്രമണങ്ങള്‍ നടന്നിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഹിന്ദു ദേശീയ ഗ്രൂപ്പുകള്‍ പതിവായി ഉപയോഗിക്കുന്ന നിര്‍ബന്ധിത മതപിരവര്‍ത്തനത്തെക്കുറിച്ചുള്ള അവകാശ വാദങ്ങള്‍ ബിസിപി തള്ളി.

ജില്ലാ കമ്മറ്റികള്‍ നിശ്ചയിക്കുന്ന തീയതികളില്‍ സംസ്ഥാനത്തുടനീളം റാലികള്‍ നടത്തുമെന്ന് ബിസിപി പറഞ്ഞു.

കൂടാതെ സംസ്ഥാന വ്യാപകമായി ഒരു പ്രാര്‍ത്ഥനാ സമ്മേളനവും പ്രഖ്യാപിച്ചു. തീയതിയും സ്ഥലവും താമസിയാതെ പ്രഖ്യാപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.