കടുത്ത പീഢനങ്ങള്‍ക്കിടയില്‍ സിറിയയിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആഹ്വാനം
യുദ്ധത്താല്‍ തകര്‍ന്ന മിഡില്‍ ഈസ്റ്റ് രാജ്യത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് യൂറോപ്യന്‍ നയ രൂപീകരണ കര്‍ത്താക്കളും സഭാ നേതാക്കളും സിറിയയിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ പ്രതിനിധികളും രാജ്യത്തെ പരിവര്‍ത്തന അധികാരികളോട് അഭ്യര്‍ത്ഥിച്ചു.
വര്‍ഷങ്ങളായി തുടരുന്ന പീഢനങ്ങള്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യയെ ഗണ്യമായി കുറച്ചതിനാല്‍ മതസ്വാതന്ത്ര്യം, തുല്യ പൌരത്വം, അര്‍ത്ഥവത്തായ രാഷ്ട്രീയ പങ്കാളിത്തം എന്നിവ ഉറപ്പു നല്‍കണമെന്നാണ് 27 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന ഒരു സമ്മേളനത്തില്‍ അവര്‍ അബ്യര്‍ത്ഥിച്ചത്.
സിറിയയിലെ ഏകദേശം 25 ദശലക്ഷം ജനങ്ങളില്‍ ഏകദേശം 3 ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പീഢന നിരീക്ഷണ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകളില്‍ പറയുന്നു.
ക്രിസ്ത്യാനികള്‍ ഏറ്റവും കഠിനമായ പീഢനവും വിദ്വേഷവും നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഓപ്പണ്‍ ഡോര്‍സ് 2026 വേള്‍ഡ് വാച്ച് പട്ടികയില്‍ 2025-ല്‍ 18-മത്തെ സ്ഥാനത്തായിരുന്ന സിറിയ ഇപ്പോള്‍ 6-മത്തെ സ്ഥാനത്താണ് കുതിച്ചു കയറിയിരിക്കുന്നത്.
ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നടന്ന സമ്മേളനത്തിലാണ് ആവശ്യമായ നടപടികള്‍ വേണമെന്ന ആഹ്വാനം ഉയര്‍ന്നത്.

