എഞ്ചിന്‍ പൊട്ടിത്തെറിച്ച യാത്രാവിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കി; രക്ഷിച്ചത് ദൈവത്തിന്റെ ദൂതന്മാര്‍ ‍: വനിതാ പൈലറ്റ്

Breaking News Convention USA

എഞ്ചിന്‍ പൊട്ടിത്തെറിച്ച യാത്രാവിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കി; രക്ഷിച്ചത് ദൈവത്തിന്റെ ദൂതന്മാര്‍ ‍: വനിതാ പൈലറ്റ്

ഫിലഡെല്‍ഫിയ: 32,000 അടി ഉയരത്തില്‍ പറക്കവേ അമേരിക്കന്‍ വിമാനത്തിന്റെ എഞ്ചിനുകളിലൊന്ന് പൊട്ടിത്തെറിച്ച് പുക ഉയരുകയും പൊട്ടിത്തെറിച്ച ഫാന്‍ ബ്ളെയ്ഡ് അതിവേഗത്തില്‍ വന്നിടിച്ച് ജനാല തകര്‍ന്നതിനെത്തുടര്‍ന്നും അപകടകരമായ അവസ്ഥയില്‍ വിമാനം ഉടന്‍തന്നെ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ സംഭവത്തില്‍ദൈവത്തിന്റെ അത്ഭുതകരം പ്രവര്‍ത്തിച്ചതായി വിമാനത്തിന്റെ വനിതാ പൈലറ്റിന്റെ സാക്ഷ്യം.

ഏപ്രില്‍ 17-ന് ചൊവ്വാഴ്ച 148 യാത്രക്കാരുമായി ന്യുയോര്‍ക്കില്‍നിന്നും ഡാളസിലേക്കു പറന്ന സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ്ങ് 737 വിമാനമാണ് അപകടത്തില്‍നിന്നും ദൈവം രക്ഷിച്ചെടുത്തത്. പൊട്ടിത്തെറിക്കിടയില്‍ തകര്‍ന്ന ജനാലയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ജെന്നിഫര്‍ റിയോഡര്‍ (44) എന്ന സ്ത്രീ കാറ്റിന്റെ സമ്മര്‍ദ്ദത്താല്‍ പുറത്തേക്കു വലിച്ചിഴയ്ക്കപ്പെട്ടു.

അരയ്ക്കു മുകളിലുള്ള ഭാഗം വിമാനത്തിന്റെ പുറത്തായി ഉടക്കി നിന്നു. മറ്റു യാത്രക്കാര്‍ സ്തംബ്ദ്ധരായി ഇരുന്നുപോയി. എന്നാല്‍ സാഹസികമായി മറ്റു രണ്ടു സഹയാത്രികര്‍ ജന്നിഫറിനെ വളരെ സാഹസികമായി വിമാനത്തിലേക്കു വലിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജന്നിഫര്‍ പിന്നീട് മരണത്തിനു കീഴ്പ്പെട്ടു. ഗുരുതരമായി കേടുപറ്റിയ വിമാനം ക്യാപ്റ്റനായ വനിതാ പൈലറ്റ് ടമി ജോ ഷുള്‍ട്സിന്റെ (56) നേതൃത്വത്തില്‍ ധൈര്യം ചോര്‍ന്നുപോകാതെവണ്ണം ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ടമി ഉച്ചത്തില്‍ ദൈവത്തിനുസ്തുതി പാടി.

ഈ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് ടമി പറയുന്നത് വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചപ്പോള്‍ത്തന്നെ യാത്രക്കാര്‍ ഭീതിയിലായി. ഉടന്‍തന്നെ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടു. ഈ സമയം വിമാനം 32,000 അടിയില്‍നിന്നും 5 മിനിറ്റുകള്‍കൊണ്ട് 13,000 അടിയിലേക്കു താഴ്ന്നു.

20 മിനിറ്റുകള്‍കൊണ്ട് വിമാനം ലാന്റു ചെയ്തു. ഞന്‍ ഉച്ചത്തില്‍ പറഞ്ഞു “ദൈവം തന്റെ ദൂതന്മാരെ അയച്ചു നമ്മളെ രക്ഷിച്ചു” ഇതുകേട്ട യാത്രികര്‍ 144 പേരും ദൈവത്തെ സ്തുതിച്ചു. ചിലര്‍ പാടി മഹത്വപ്പെടുത്തി. യു.എസ്. നാവിക സേനയില്‍ യുദ്ധ വിമാന പൈലറ്റ് ആയിരുന്ന ടമിയുടെ ആത്മധൈര്യമാണ് വിമാനം സുരക്ഷിതമായി ഭൂമിയില്‍ ഇറക്കാന്‍ കാരണമായത്. 7 യത്രക്കര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഒരാള്‍ ഒഴികെ എല്ലാവരും ഭൂമിയില്‍ ജീവനോടെ കാലുകുത്തിയല്ലോ.

യേശുക്രിസ്തുവാണ് എന്നെ പൈലറ്റിന്റെ കസേരയില്‍ ഇരുത്തിയത്. അവന്റെ സാന്നിദ്ധ്യം എപ്പേഴും എന്നോടുകൂടെയുണ്ടായിരുന്നു. ടമി സാക്ഷീകരിക്കുന്നു. യു.എസ്. നേവിയില്‍നിന്നും 1993-ല്‍ വിരമിച്ച ടമി പിന്നീട് സൌത്ത് വെസ്റ്റില്‍ ചേരുകയായിരുന്നു. ഡീന്‍ ഷുള്‍ട്സാണ് ടമിയുടെ ഭര്‍ത്താവ്. ഇദ്ദേഹവും പൈലറ്റാണ്. മകള്‍ സിഡ്നി (20), മകന്‍ മര്‍ഷല്‍ (18). ബാപ്റ്റിസ്റ്റ് സഭാ വിശ്വാസിയാണ് ടമി.

ചെറുപ്രായത്തില്‍ത്തന്നെ ചര്‍ച്ചില്‍ സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥിനിയായി പോയിരുന്നു. സഭയിലെ സജീവ അംഗവുമായിരുന്നു. സാന്‍ അന്തോണിയോയില്‍നിന്നും 30 മൈല്‍ അകലെയുള്ള ബുകോളിക് നഗരത്തിലാണ് താമസം.