ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം

Breaking News Features Health

ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം
ലണ്ടന്‍ ‍: ചില വ്യക്തികള്‍ക്ക് അപ്രതീക്ഷിതമായി ശരീരഭാരം കുറഞ്ഞുവരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.

ഓക്സ്ഫോര്‍ഡ്, എക്സീറ്റര്‍ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പെട്ടന്നു ശരീരഭാരം കുറയുന്നത് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് അഭിപ്രായപ്പെടുന്നു.

വന്‍കുടല്‍ ‍, മലാശയം, പാന്‍ക്രിയാസ്, റീനല്‍ എന്നിവിടങ്ങളിലെ കാന്‍സറിന്റെ ലക്ഷണമാകാം പെട്ടന്നുള്ള ഭാരക്കുറവ് ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. 11.5 ദശലക്ഷം രോഗികളില്‍ നടത്തിയ 25 പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഇപ്രകാരമുള്ള ഒരു നിരീക്ഷണത്തിലെത്തിയത്.

പെട്ടന്നു ശരീരഭാരം കുറയുന്ന 60 വയസ്സിനു മേലുള്ളവര്‍ ഉടന്‍തന്നെ പരിശോധന നടത്തണം. ഇത്തരത്തില്‍ സ്ത്രീകളില്‍ 6.7 ശതമാനവും പുരുഷന്മാരില്‍ 14.2 ശതമാനവും അര്‍ബുദ സാദ്ധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

ശരീരഭാരം പെട്ടന്നു കുറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കിയാല്‍ രോഗ നിര്‍ണ്ണയം പെട്ടന്നു സാദ്ധ്യമാകുകയും ഇത് ചികിത്സിച്ചു ഭേതമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നു പഠനത്തില്‍ വ്യക്തമാക്കുന്നു.