ഡൊണാള്‍ഡ് ട്രംപിനു മനസ്സിലാകുന്നു പ്രാര്‍ത്ഥനയുടെ ശക്തി; ഡോ. ഫ്രാങ്ക്ളിന്‍ ഗ്രഹാം

Breaking News Global USA

ഡൊണാള്‍ഡ് ട്രംപിനു മനസ്സിലാകുന്നു പ്രാര്‍ത്ഥനയുടെ ശക്തി; ഡോ. ഫ്രാങ്ക്ളിന്‍ ഗ്രഹാം
വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മനസ്സിലാകുന്നു പ്രാര്‍ത്ഥനയുടെ ശക്തി.

ഗുഡ് സമാരിറ്റന്‍ മിന്സ്ട്രിയുടെ പ്രസിഡന്റും ബില്ലി ഗ്രഹാമിന്റെ മകനുമായ ഡോ. ഫ്രാങ്ക്ളിന്‍ ഗ്രഹം പ്രമുഖ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ആഴ്ച സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക-ബ്രിട്ടന്‍ ‍-ഫ്രാന്‍സ് സംയുക്ത സേനകള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ലോക പ്രശസ്ത സുവിശേഷകനായ ഫ്രാങ്ക്ളിന്‍ ‍.

“ഞാന്‍ അഭിനന്ദിക്കുന്നു, പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനയുടെ മഹത്വവും ഒരു പ്രസിഡന്റ് മനസ്സിലാക്കിയതില്‍ ‍”. ഞായറാഴ്ചയാണ് ഫ്രാങ്ക്ളിന്റെ പ്രതികരണമുണ്ടായത്. “നമ്മുടെ രാഷ്ട്രം കഷ്ടതയില്‍ ‍, ലോകം കഷ്ടതയില്‍ ‍, ഇത്തരം നിരവധി പ്രശ്നങ്ങളെ പ്രസിഡന്റ് ദിനംപ്രതി അഭിമുഖീകരിക്കുകയാണ്. നാട്ടിലും വിദേശത്തും പ്രസിഡന്റിനു ശ്രദ്ധയൂന്നണം. ഫ്രാങ്ക്ളിന്‍ കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥന ജനത്തിന്റെ അധികാരമാണ്. ഈ അധികാരം നമ്മെ സമ്പൂര്‍ണ്ണ മനുഷ്യരാക്കുന്നു. ദൈവം നമ്മിലൂടെ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥന മാത്രമാണ്. ഏപ്രില്‍ 13-ന് വെള്ളിയാഴ്ച സിറിയയ്ക്കു നേരെ അമേരിക്ക മിസൈല്‍ ആക്രമണത്തിനൊരുങ്ങിയതിനു മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയുടെ പ്രാര്‍ത്ഥന ആവശ്യപ്പെട്ടിരുന്നു. നമ്മുടെ മഹത്തായ ഒരു പോരാട്ടമായിരുന്നു അതെന്നും പറഞ്ഞിരുന്നു.

എല്ലാവരും പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചവരെ നീണ്ട ആക്രമണത്തില്‍ 103 ക്രൂസ് മിസൈലുകളാണു സിറിയയ്ക്കു നേരെ തൊടുത്തത്.
കഴിഞ്ഞ 7-ാം തീയതി സിറിയന്‍ തലസ്ഥാനമായി ദമാസ്ക്കസിനു സമീപം വിമതരുടെ കേന്ദ്രമായ കിഴക്കന്‍ ഗൌട്യയിലെ ദൌമ പട്ടണത്തില്‍ സിറിയന്‍ സേന നടത്തിയ ആക്രമണത്തില്‍ രാസായുധം പ്രയോഗിച്ചതാരോപിച്ചാണ് സംയുക്ത സേന മിസൈല്‍ വര്‍ഷിച്ചത്.

സിറിയ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ രാസായുധം പ്രയോഗിച്ചെന്നാരോപിച്ചായിരുന്നു അമേരിക്കന്‍ സംയുക്ത സേനയുടെ മിസൈല്‍ ആക്രമണം നടന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.