യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍

യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍

Breaking News USA West Asia

യു.എസില്‍നിന്ന് നാടുകടത്തപ്പെട്ട് ഇറാനില്‍ എത്തിയാല്‍ മരണപ്പെട്ടേക്കാമെന്ന് ഇറാനിയന്‍ സുവിശേഷകര്‍

ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു അധികാരികളുടെ പീഢനങ്ങളെ ഭയന്ന് അമേരിക്കയില്‍ അഭയം തേടിയ രണ്ട് സുവിശേഷകര്‍ നാടുകടത്തല്‍ ഭീഷണിയില്‍.

നിലവില്‍ യു.എസ്. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തടവില്‍ കഴിയുന്ന ഹൂസ്റ്റണിലെ റെഫ്യൂജ് ചര്‍ച്ചിലെ പാസ്റ്റര്‍ ബ്ളെയ്ന്‍ ഹൂപ്പര്‍, തടവിലാക്കപ്പെട്ട രണ്ട് ഇറാനിയന്‍ ക്രിസ്ത്യാനികളെക്കുറിച്ച് ഒരു മാധ്യമത്തോടു സംസാരിച്ചു.

ഇസ്ളാമില്‍നിന്നും മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളായ ഇരുവരും തന്റെ സഭയില്‍ പതിവായി പങ്കെടുക്കുന്നവരാണ്.

തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത രണ്ട് ഇറാനിയന്‍ ക്രിസ്ത്യാനികളെ അവരുടെ സുരക്ഷയ്ക്കായി അവര്‍ക്ക് മെഹ്റാന്‍, അമീന്‍ എന്ന പേരിലറിയപ്പെടുന്നു.

ഇറാനിലെ മുസ്ളീങ്ങളെ സുവിശേഷീകരിക്കുന്നതില്‍ ഇവര്‍ പങ്കാളികളാണ്. ഇറാന്‍-യിസ്രായേല്‍-യു.എസ്. സംഘര്‍ഷത്തിനിടെ ഇവരെ ഇറാനിലേക്ക് തിരിച്ചയച്ചാല്‍ അവിടെ അധികാരികളുടെ ക്രൂരതയാല്‍ വധിക്കപ്പെടാന്‍ സാദ്ധ്യതയേറെയാണെന്ന് പാസ്റ്റര്‍ ഹൂപ്പര്‍ പറഞ്ഞു.

രണ്ടു പേരും ബൈഡന്‍ ഭരണകൂടത്തിന്റെ കീഴിലാണ് യു.എസില്‍ അഭയം തേടിയത്.

എന്നാല്‍ ഇപ്പോഴത്തെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തതെന്ന് പാസ്റ്റര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.