യുക്രൈന്‍ : റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു
ക്വീവ്: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശ ആക്രമണങ്ങളില്‍ സുവിശേഷ വിഹിത സഭകളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്നതില്‍ പട്ടാളക്കാര്‍ അമിത ആവോശം കാട്ടിയെന്ന് റിപ്പോര്‍ട്ട്.
യുക്രൈനിലെ 500 ഓളം മതപരമായ കെട്ടിടങ്ങള്‍ക്ക് വന്‍ നാശം വരുത്തിയതായി ക്വീവ് ആസ്ഥാനമായുള്ള സംഘടനയായ ഐആര്‍എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ നടന്ന മൂന്നാമത്തെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഐആര്‍എഫ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ ആക്രമണങ്ങളില്‍ സുവിശേഷ വിഹിത സഭക്കാരായ വിശ്വാസികള്‍ , റഷ്യയുടെ കണ്ണിലെ അമേരിക്കന്‍ ചാരന്മാര്‍ , വിമതന്മാര്‍ , റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ശത്രുക്കള്‍ എന്നിങ്ങനെ കണ്ടുകൊണ്ടാണ് റഷ്യന്‍ പട്ടാളക്കാര്‍ അതിക്രമങ്ങള്‍ നടത്തിയത്.
യുക്രൈനില്‍ മൊത്തം 170 ചര്‍ച്ചുകള്‍ തകര്‍ത്തു. അതില്‍ ഏറ്റവും കൂടുതല്‍ സുവിശേഷ വിഹിത സഭകളുടെ ആരാധനാലയങ്ങളാണ്. 75 എണ്ണം. ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ 49 എന്നിങ്ങനെയാണ് കണക്കുകള്‍ . ഖാര്‍ക്വീവ് മേഖലയില്‍ 50-ലധികം ക്രൈസ്തവ സ്ഥപനങ്ങള്‍ തകര്‍ത്തു.
അതുമാത്രമല്ല, റഷ്യയുടെ സൈനിക താവളമായി ഉപയോഗിക്കാന്‍ യുക്രൈനിലെ ക്രൈസ്തവ സഭയുടെ കെട്ടിടങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

