ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ‍: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ‍: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

Breaking News India

ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ‍: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ന്യൂഡെല്‍ഹി: ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തര്‍പ്രദേശും, ഛത്തിസ്ഗഢും ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍നിന്നും സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി.

യു.പിയ്ക്കും ഛത്തീസ്ഗഢിനും പുറമേ മദ്ധ്യപ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ്, ബീഹാര്‍ ‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ക്രൈസ്തവ പുരോഹിതര്‍ ‍, വിശ്വാസികള്‍ തുടങ്ങിയവര്‍ക്ക് എതിരായ അതിക്രമണങ്ങളില്‍ നിയമപാലകര്‍ എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കണം.

ബംഗളുരു അതിരൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, ദേശീയ സോളിഡാരിറ്റി ഫോറം, ഇവാഞ്ചവിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ തുടങ്ങിയ കക്ഷികള്‍ നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.

നേരത്തെ ഈ വിഷയങ്ങളില്‍ എട്ട് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഹരിയാന മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചു.

ഇതേ തുടര്‍ന്നു ശേഷം സംസ്ഥാനങ്ങളില്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.