യു.എസിലെ അരക്ഷിതാവസ്ഥ; പ്രസിഡന്റ് ബൈഡനും പ്രമുഖരും പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തു
വാഷിംഗ്ടണ്‍ : യു.എസില്‍ സമീപകാലത്തുണ്ടായ രാഷ്ട്രീയ, സാമൂഹിക അരക്ഷിതാവസ്ഥയില്‍ മനംമടുത്ത് പ്രസിഡന്റ് ജോ ബൈഡനും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പ്രമുഖ ക്രൈസ്തവ സംഘടന നടത്തിയ പ്രാര്‍ത്ഥന പ്രഭാത ഭക്ഷണത്തില്‍ (പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ്) പങ്കെടുത്തു.
മാരകമായ വെടിവെയ്പുകള്‍ , വന്‍തോതിലുള്ള അനധികൃത കുടിയേറ്റം, വഞ്ചന, വിദേശ സൈനിക ദൌത്യങ്ങള്‍ എന്നിവയാല്‍ രാജ്യം പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ അമേരിക്കയിടെ ജനാധിപത്യത്തിന്റെ ഹൃദയമായ ക്യാപിറ്റോള്‍ ഹില്ലില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന പ്രഭാതഭക്ഷണം നടന്നു.
രാജ്യം ഉത്തമമായ ദിശാബോധം തേടുന്ന സമയത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഭരണ തലത്തിലെയും യു.എസ്. കോണ്‍ഗ്രസ്സിലെയും മറ്റ് നേതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടന്നു. പ്രത്യാശയുള്ള ഒരു സാര്‍വ്വത്രിക സന്ദേശമാണ് ഇത്.
ക്രിസ്ത്യാനികള്‍ക്കും അക്രൈസ്തവര്‍ക്കും നല്ലതാണ്, ബൈഡന്‍ പറഞ്ഞു. പത്ത് ലക്ഷത്തിലധികം കോവിഡ് നിര്യാണങ്ങള്‍ നടന്ന രാജ്യത്ത് വിവിധമായ പ്രതികൂലങ്ങളെ നാം നേരിട്ടു. നമുക്ക് പുതിയൊരു ശുഭപ്രതീക്ഷയില്‍ തുടരാം. നാം എല്ലാവരും ദൈവത്തിന്റെ പ്രതിച്ഛായയില്‍ ഒരുപോലെ സൃഷ്ടിക്കപ്പെട്ടവരാണ്. നമ്മളെല്ലാവരും പൂര്‍ണ്ണരല്ല.
“നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക” എന്ന ബൈബിള്‍ കല്‍പ്പനയും ഉദ്ധരിച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞു.
ക്യാപിറ്റോള്‍ ഓഡിറ്റോറിയത്തില്‍ 450 പേരോളം പങ്കെടുത്തു. പതിറ്റാണ്ടുകളായി ക്രിസ്ത്യന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി.
എന്നാല്‍ ഇപ്പോള്‍ പ്രാര്‍ത്ഥനാ പരിപാടി നടത്തിയത് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് ഫൌണ്ടേഷനാണ്. ഇത് മുന്‍ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഒരു പുതിയ ഗ്രൂപ്പാണ്. യു.എസ്. ഭരണ നേതാക്കള്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
യു.എസില്‍ മുമ്പെങ്ങുമില്ലാത്തവിധം സമീപ കാലത്ത് നിരവധി സ്ഫോടനങ്ങളും, കൂട്ട വെടിവെയ്ക്കലുകളും ഉണ്ടായിട്ടുണ്ട്. സാമൂഹിക അരക്ഷിതാവസ്ഥ രാജ്യത്ത് വളര്‍ന്നു വരുന്നതില്‍ അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുന്ന സംഭവങ്ങളാണിവ. ഇതിനു ഏക പരിഹാരം ആത്മീക മുന്നേറ്റം മാത്രമാണ്.