ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട പഴങ്ങള്‍
ശരീരഭാരം കൂടുന്നത്പോലെതന്നെ പ്രശ്നമാണ് കുറയുന്നതും. അതുകൊണ്ടുതന്നെ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.
അങ്ങനെയുള്ളവര്‍ക്ക് സഹായകരമായ വിറ്റാമിനുകളും നാരകുകളും മറ്റ് ആവശ്യ പോഷകങ്ങളും അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ചിലതുണ്ട്.
വാഴപ്പഴം: വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇടത്തരം വലിപ്പമുള്ള (118 ഗ്രാം) വാഴപ്പഴത്തില്‍ 105 കലോറിയും 1 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
മിതമായ അളവില്‍ കഴിച്ചാല്‍ ഇവ ആരോഗ്യപ്രദമാണ്. മാമ്പഴം: കലോറികൊണ്ട് സമ്പുഷ്ടമാണ് മാമ്പഴം. ഉയര്‍ന്ന പോഷക ഗുണമുള്ള മാമ്പഴത്തില്‍ 99 കലോറിയും 1.4 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
അവക്കാഡോ: ധാരാളം കലോറി അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് അവക്കാഡോ. ഒരു ഇടത്തരം പഴത്തില്‍ ഏകദേശം 162 കലോറി ഉണ്ട്.
മാത്രമല്ല, പ്രോട്ടീനുകള്‍ , പൊട്ടാസ്യം ഉള്‍പ്പെടെയുള്ള മൈക്രോ ന്യൂട്രിയന്റുകള്‍, വിറ്റാമിനുകള്‍ കെ., സി, ബി5 എന്നിവയും അടങ്ങിയിട്ടുണ്ട്.

