അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയര്‍ ക്ഷയിച്ച് വരുകയാണ്.
ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തിരമായ കൃത്രിമമായ കാന്തികവലയം തീര്‍ത്ത് സംരക്ഷിച്ചില്ലെങ്കില്‍ ലോകം ഉടന്‍ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്.
ഇതിനാല്‍ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീര്‍ക്കണമെന്നാണ് ഫ്രാന്‍സിലെ ഗ്രാഫെന്‍സ്റ്റാഡെനിലെ ഇല്‍കിര്‍ച്ചിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായ ജോസഫ് പെല്‍ടന്‍ ആവശ്യപ്പട്ടെിരിക്കുന്നത്.
സൂര്യന്‍റെ ഉപരിതലത്തില്‍ നിന്നുള്ള കാന്തികോര്‍ജത്തിന്‍റെ പ്രവാഹമാണ് സൗരക്കാറ്റുകള്‍. ഇത്തരത്തിലുള്ള കാന്തികോര്‍ജം പുറത്ത് വരുന്നതിനെ തുടര്‍ന്ന് ഉപരിതലത്തില്‍ നിന്നും ചൂടുള്ള വാതകങ്ങള്‍ ത്വരിതപ്പെടുകയും തുടര്‍ന്ന് ഇവ വേഗത്തില്‍ ഭൂമിക്ക് നേരെ കുതിക്കുകയും ചെയ്യും.
സൗരക്കാറ്റിലെ കില്ലര്‍ ഇലക്‌ട്രോണുകള്‍ക്ക് മണിക്കൂറില്‍ മില്യണ്‍ കണക്കിന് മൈലുകള്‍ സഞ്ചരിച്ച് ഭൂമിയിലെത്താന്‍ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള സൗരക്കാറ്റുകളുടെ പ്രത്യാഘാതങ്ങളെ നേരിടാന്‍ മനുഷ്യസമൂഹം ഇനിയും തയ്യാറെടുത്തിട്ടില്ലാത്തതിനാല്‍ ഇതിന്‍റെ ആഘാതം രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നത്.
സൗരക്കാറ്റിലെ മെറ്റീരിയലുകള്‍ ഭൂമിയുടെ കാന്തികമേഖലയുമായി കൂട്ടി മുട്ടുന്നതിന്‍റെ ഫലമായി ഇത് ഇവിടുത്തെ നിരവധി സാങ്കേതിക വിദ്യകളെ താറുമാറാക്കും.
അതായത് ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങള്‍, റഡാറുകള്‍ തുടങ്ങിയവയെ ഇത് ബാധിച്ച് രൂക്ഷമായ പ്രശ്നങ്ങളുണ്ടാകും.
ഈ വിഷയത്തെ കുറിച്ച് റൂമില്‍ ഡോ. ജോസഫ് പെല്‍ടന്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭുമിക്ക് ഭീഷണിയായെത്തുന്ന ആസ്റ്ററോയ്ഡുകളെക്കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ തന്നെ നമുക്ക് അറിവുണ്ടായിരുന്നുവെന്നും അതിനെ
എന്നാല്‍ അവയേക്കാള്‍ ഭൂമിക്ക് നാശം വിതയ്ക്കാന്‍ പ്രാപ്തിയുള്ള സൗരക്കാറ്റുകളെക്കുറിച്ച് മനുഷ്യന്‍ ഇന്നും ബോധവാനല്ലെന്നുമാണ് ഈ പേപ്പറിലൂടെ പെല്‍ടന്‍ സമര്‍ത്ഥിക്കുന്നത്.
ഇത്തരം കാറ്റുകള്‍ ഇവിടുത്തെ ഇലക്‌ട്രോണിക് പവര്‍ ഗ്രിഡുകള്‍, ആശയവിനിമയത്തിനുള്ള സാറ്റലൈറ്റുകള്‍, നാവിഗേഷന്‍, പ്രതിരോധം, ഇന്റര്‍നെറ്റ് തുടങ്ങിയവയെ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതിനെ വലിയ ഇലക്‌ട്രോ മാഗ്നെറ്റിക് ഷീല്‍ഡ് സൃഷ്ടിച്ച് പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇത്തരമൊരു ഷീല്‍ഡ് മറ്റ് ചില ആവശ്യങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയെ സോളാര്‍ പവര്‍ സാറ്റലൈറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിച്ച് ഭൂമിയിലെ സൗരോര്‍ജ ഉപഭോഗസാധ്യതകള്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.