മിഡില്‍ ഈസ്റ്റിലെ യുദ്ധം: 79 ശതമാനം അമേരിക്കന്‍ സുവിശേഷകരും വിശ്വസിക്കുന്നത് ഇത് അന്ത്യ കാല ലക്ഷണം എന്ന്

Breaking News Global USA

മിഡില്‍ ഈസ്റ്റിലെ യുദ്ധം: 79 ശതമാനം അമേരിക്കന്‍ സുവിശേഷകരും വിശ്വസിക്കുന്നത് ഇത് അന്ത്യ കാല ലക്ഷണം എന്ന്
വാഷിംഗ്ടണ്‍ : അമേരിക്കയിലെ 10 സുവിശേഷകരില്‍ 8 പേരും വിശ്വസിക്കുന്നത് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അന്ത്യ കാലത്തിന്റെ ലക്ഷണങ്ങളാണെന്നാണ്.

 

അമേരിക്കയിലെ ബ്രൂക്കിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്സ് സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ . ഇസ്രായേലിലും മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളും, യുദ്ധങ്ങളും അന്ത്യ കാലത്തിലെ ലക്ഷണങ്ങളാണ്. കരത്തവിന്റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു.

 

അമേരിക്കക്കരുടെ ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് 79 ശതമാനം സുവിശേഷകരും ഇത്തരത്തില്‍ വിശ്വസിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്. ദേശീയ തലത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ഇത് കണ്ടെത്തിയത്. 43 ശതമാനം സുവിശേഷകരല്ലാത്ത സാധാരണ ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് മിഡില്‍ ഈസ്റ്റിലെ യുദ്ധവും തീവ്രവാദ ആക്രമണങ്ങളും വെളിപ്പാട് പുസ്തകത്തിലെ പ്രവചനങ്ങള്‍ നിറവേറാന്‍ പോകുന്നു എന്നതാണ്.

 

വോട്ടെടുപ്പില്‍ പങ്കെടുത്ത 72 ശതമാനം ക്രൈസ്തവരും 81 ശതമാനം സുവിശേഷകരും വിശ്വസിക്കുന്നത് കര്‍ത്താവ് വേഗം വരുന്നു എന്നുള്ളതാണ്. അതുപോലെ 5 ശതമാനം ക്രൈസ്തവരും 12 ശതമാനം സുവിശേഷകരും ക്രിസ്തു തങ്ങളുടെ ജീവിത ഘട്ടത്തില്‍ത്തന്നെ മടങ്ങിവരുമെന്ന് വിശ്വസിക്കുന്നു. ബ്രൂക്കിംങ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്റര്‍ സീനിയര്‍ ഷിബ്ലി ടെല്‍ഹാമി അഭിപ്രായ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.