സിറിയയില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ്

Breaking News Global Middle East

സിറിയയില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ്
ഡമാസ്ക്കസ് : സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വൈറസ് പടരുന്നു.

 

ലീച്ച് മാന്‍സിസ് എന്നാണ് ഈ വൈറസിന്റെ പേര്‍. 2013-ലാണ് ലീച്ച് മാന്‍സിസ് ആദ്യമായി സിറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത കാലത്ത് എബോള എന്ന മാരക പകര്‍ച്ച വ്യാധി ലോകത്തിനു ഭീഷണി ഉയര്‍ത്തിയെങ്കിലും ഒട്ടൊക്കെ ഇതിനെ പ്രതിരോധിക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞു എങ്കില്‍ ലീച്ച് മാന്‍സിസിന് നിലവില്‍ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല.

 

ജീവനുള്ള മനുഷ്യന്റെ ശരീരത്തെ കാര്‍ന്നുതിന്നുന്ന ഈ മാരക വൈറസ് ഇതിനോടകം ഐ.എസ്. ഭീകരര്‍ക്കിടയില്‍ വ്യാപകമായ നാശം വിതച്ച് മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിശ്വാസത്തെ മാനിച്ച് മരുന്ന് ഉപയോഗിക്കുവാന്‍ ജിഹാദികള്‍ തയ്യാറാകാത്തത് കൂടുതല്‍ പേരിലേക്ക് വൈറസ് പടരുന്നതിന് കാരണമാകുന്നു.

 

ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് രണ്ടുമുന്നു വര്‍ഷത്തിനു മുമ്പുതന്നെ രാജ്യത്തെ സാധാരണക്കാരായ ആളുകള്‍ അറിയാതെയെങ്കിലും രക്ഷപെട്ടത് മറ്റൊരു മഹാവിപത്തില്‍നിന്നു കൂടിയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. 2014-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സിറിയയില്‍ 500-പേര്‍ക്ക് ലീച്ച് മാന്‍സിസ് ബാധിച്ചിരുന്നു. എന്നാല്‍ ലീച്ച് മാന്‍സിസ് ബാധിച്ച റാഖയിലെ ഭീകരരുടെ എണ്ണം 2500-നു മുകളിലാണെന്ന് കരുതുന്നു.

 

റാഖയിലെ ആകെ ഐ.എസ്. ജിഹാദികളുടെ എണ്ണം ഇപ്പോള്‍ 3000 മുതല്‍ 5000 വരെ മാത്രമാണെന്നാണ് കണക്ക്. ഇത് ഐ.എസ്. തീവ്രവാദികളുടെ നില്‍നില്‍പ്പുതന്നെ അപകടത്തിലാക്കുമെന്ന സൂചനയും നല്‍കുന്നു. സിറിയയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണാക്കാരിലേക്കും വൈറസ് പടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.