തമിഴ്നാട്ടില്‍ ആരാധനാ ഹാള്‍ കത്തി നശിച്ചു
ചെങ്കല്‍പ്പട്ട്: തമിഴ്നാട്ടിലെ ചെങ്കല്‍പ്പട്ടിലെ കാരത്തട്ടില് ആരാധനാലയം കത്തിനശിച്ചു.
കോവിഡ് ലോക്ഡൌണിനെത്തുടര്‍ന്ന് രണ്ടു മാസമായി അടഞ്ഞു കിടന്നിരുന്ന ചര്‍ച്ച് ഓഫ് ട്രൂത്ത് പീസ് സഭയുടെ പാസ്റ്ററായ രമേശ് ജെബരാജ് ശുശ്രൂഷിക്കുന്ന സഭാഹാളാണ് കത്തിനശിച്ചത്. ചര്‍ച്ചിനുള്ളില്‍ വൈദ്യുതി കണക്ഷന് ഉണ്ടായിരുന്നില്ല.
ബാറ്ററി ചാര്‍ജ്ജ് ചെയ്താണ് ശുശ്രൂഷയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യം കഴിയുമ്പോള്‍ ബാറ്ററി അഴിച്ചു മാറ്റുകയായിരുന്നു പതിവ്. അതിനാല്‍ വൈദ്യുതി തകരാറല്ല അഗ്നിബാധയ്ക്കു കാരണമെന്ന നിഗമനത്തിലാണ് പോലീസ്.
ജന്മനാ അന്ധനായ ആളാണ് പാസ്റ്റര്‍ രമേശ്. ചെന്നൈയില്‍നിന്നും 110 കിലോമീറ്റര്‍ അകലെ പലാര്‍ നദിക്കു സമീപമാണ് ആരാധനാ ഹാള്‍ സ്ഥിതി ചെയ്യുന്നത്.
10 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ചുമരുകളും തൂണുകളുമാണ് അഗ്നിബാധയില്‍ അവശേഷിച്ചത്. ആരോ മനപൂര്‍വ്വം തീയിട്ടതാണെന്നും ആരെയും സംശയമില്ലെന്നും പാസ്റ്റര്‍ പറഞ്ഞു. നിരവധി പേര് ഇവിടെ ആരാധനയ്ക്കായി വരുന്നുണ്ട്.


Comments are closed.