ഇന്ത്യയില്‍ 20 വര്‍ഷംകൊണ്ട് പാമ്പുകടിയേറ്റു മരിച്ചവര്‍ 12 ലക്ഷം പേര്‍

ഇന്ത്യയില്‍ 20 വര്‍ഷംകൊണ്ട് പാമ്പുകടിയേറ്റു മരിച്ചവര്‍ 12 ലക്ഷം പേര്‍

Breaking News India

ഇന്ത്യയില്‍ 20 വര്‍ഷംകൊണ്ട് പാമ്പുകടിയേറ്റു മരിച്ചവര്‍ 12 ലക്ഷം പേര്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 20 വര്‍ഷത്തിനിടയില്‍ പാമ്പുകടിയേറ്റു മരണമടഞ്ഞത് 12 ലക്ഷം ആളുകള്‍ ‍.

അതായത് വര്‍ഷത്തില്‍ ശരാശരി 58,000 ആളുകള്‍ ‍, ഇതില്‍ 70 ശതമാനവും ബീഹാര്‍ ‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ ‍, ഗുജറാത്ത് എന്നീ എട്ട് സംസ്ഥാനങ്ങളിലെ സമതല, ഗ്രാമീണ പ്രദേശങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.

പകുതി മരണങ്ങളും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ മഴക്കാലത്താണ് ഉണ്ടാകുന്നത് അണലികളുടെ കടിയേറ്റ് മരിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ‍. വെള്ളിക്കെട്ടനും, മൂര്‍ഖനും തൊട്ടടുത്തുതന്നെ സ്ഥാനങ്ങളില്‍ വരുന്നു.

മരണകാരണമാകാവുന്ന പാമ്പുകടിയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള ജനവിഭാഗങ്ങളെ തിരിച്ചറിയാന്‍ പ്രസ്തുത പഠനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരു ശരാശരി ഇന്ത്യാക്കാരന്‍ 70 വയസിനു മുമ്പ് പാമ്പുകടിയേറ്റ് മരിക്കാനുള്ള സാധ്യത 250-ല്‍ ഒന്നാണെങ്കില്‍ ചില പ്രദേശങ്ങളില്‍ ഇത് നൂറില്‍ ഒന്നാണെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.

കാനഡയിലെ ടൊറൊന്റോ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഗ്ളോബല്‍ ഹെല്‍ത്ത് റിസര്‍ച്ച്, ഇന്ത്യയിലെയും ബ്രിട്ടനിലെയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്നു നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വസ്തുത.