ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 21-25 വരെ

Breaking News Convention

ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 21-25 വരെ
ന്യൂഡല്‍ഹി: ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ 45-ാമതു ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 21-25 വരെ ഡല്‍ഹി ജണ്ടേവാല, റാണി ഝാന്‍സി റോഡിലുള്ള അംബേദ്കര്‍ ഭവനില്‍ നടക്കും.

 

പ്രസിഡന്റ് പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ജോര്‍ജ്ജ് മോനച്ചന്‍ മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ സി.പി. ടൈറ്റസും സഭയിലെ മറ്റു ശുശ്രൂഷകരും പ്രസംഗിക്കും. സയോണ്‍ സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിക്കും. പ്രതിനിധി സമ്മേളനം, പിവൈപിഎ-സണ്ടേസ്കൂള്‍ ‍, സഹോദരി സമാജം എന്നിവയുടെ വാര്‍ഷികവും നടക്കും.

 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും, നേപ്പാളില്‍നിന്നുമുള്ള പാസ്റ്റര്‍മാരും, പ്രതിനിധികളും, വിശ്വാസികളും പങ്കെടുക്കും. ഞായറാഴ്ച സംയുക്ത സഭായോഗം ഉണ്ടായിരിക്കും. പാസ്റ്റര്‍മാരായ പി.എം. ജോണ്‍ ‍, ലാജി പോള്‍ ‍, സാമുവേല്‍ തോമസ്, ബ്രദര്‍ എം. ജോണിക്കുട്ടി (ജനറല്‍  കോഓര്‍ഡിനേറ്റര്‍മാര്‍ ‍), പാസ്റ്റര്‍മാരായ പി.സി. ഷാജി, പി.ജെ. ജെയിംസ്, ഐസ്ക് വി. ജോണ്‍ ‍, റ്റി.എം. ജോസഫ് തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നു.

Leave a Reply

Your email address will not be published.