ശ്രീലങ്കന്‍ ചര്‍ച്ചുകളിലെ കൂട്ടക്കൊല: മുന്‍ ഇന്റലിജന്‍സ് മേധാവി അറസ്റ്റില്‍.
2019-ലെ ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്ന് ചര്‍ച്ചുകളില്‍ നടന്ന തീവ്രവാദി ബോംബാക്രമണങ്ങളില്‍ 279 പേര് കൊല്ലപ്പെടുകയും 500-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ ശ്രീലങ്കന്‍ രഹസ്യാന്വേഷണ മേധാവിയെ ശ്രീലങ്കന്‍ ക്രിമിനല്‍ കുറ്റാന്വേഷണ വകുപ്പ് അറസ്റ്റു ചെയ്തു.
നേരത്തെ വിരമിച്ച മേജര്‍ ജനറല്‍ സുരേഷ് സല്ലെയെയാണ് തലസ്ഥാന നഗരിയുടെ ഒരു പ്രാന്ത പ്രദേശത്തുനിന്നും ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഈസ്റ്റര്‍ ഞായറാഴ്ച അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയതിനും സഹായിച്ചതിനും അയാള്‍ അറസ്റ്റിലായി. ഒരു അന്വേഷണ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
2019-ല്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വ്വീസ് മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ച സല്ലെ, ചാവേര്‍ ബോംബാക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ആ ആരോപണം നിഷേധിച്ചിരുന്നു.
മൂന്നു ചര്‍ച്ചുകളിലും മൂന്നു ആഡംബര ഹോട്ടലുകളിലെ അതിഥികള്‍ക്കു നേരെയും ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ ആറ് ചാവേര്‍ ബോംബാക്രമണങ്ങള്‍ ഏതാണ്ട് ഒരേ സമയത്താണ് നടന്നത്.
45 വിദേശ പൌരന്മാരും കൊല്ലപ്പെട്ടിരുന്നു. ഇത് ശ്രീലങ്കയുടെ ഔദ്യോഗിക ടൂറിസം മേഖലയില്‍ കനത്ത പ്രഹരം ഏല്‍പ്പിച്ചിരുന്നു.
ആ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ രാജ പക്ഷായ്ക്ക് അനുകൂലമായ തരംഗമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്താന്‍ താന്‍ അനുവദിച്ചതെന്ന് ഒരു മിഡില്‍ ബ്ളോവര്‍ നെറ്റ്വര്‍ക്കിനോട് പറഞ്ഞു.
ബോംബാക്രമണത്തിനു രണ്ടു ദിവസത്തിനു ശേഷം രാജപക്ഷ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും അക്രമം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്തതിനുശേഷം നവംബറിലെ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വജയിക്കുകയും ചെയ്തു.

