ചാണകംകൊണ്ടുള്ള പെയിന്റ് വിപണിയിലേക്ക്
ന്യൂഡെല്‍ഹി: ചാണകംകൊണ്ട് നിര്‍മ്മിച്ച പെയിന്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം വിപണിയിലെത്തിക്കുന്നു.
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ചെടുത്ത പെയിന്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് പുറത്തിറക്കുക.
പരിസ്ഥിതിയോട് ചേര്‍ന്നു നില്‍ക്കുന്നതും വിഷമയമായ രാസവസ്തുക്കള്‍ ഇല്ലാത്തതുമാണ് പുതിയ പെയിന്റെന്ന് മന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വേദിക് പെയിന്റ് എന്നാണ് ഈ ഉത്പന്നത്തിനു പേരിട്ടിരിക്കുന്നത്.
ഗ്രാമങ്ങളിലെ സാമ്പത്തിക മേഖലയെ പുതിയ പദ്ധതി സഹായിക്കുമെന്നും കര്‍ഷകര്‍ക്ക് മറ്റൊരു വരുമാനംകൂടിയാവുമെന്നുമാണ് വേദിക് പെയിന്റിനെക്കുറിച്ച് മന്ത്രി ഗഡ്ക്കരി പറഞ്ഞത്.
പ്രകൃതി സൌഹാര്‍ദ്ദം, ആന്റീ ബാക്ടീരിയല്‍ , കഴുകി കളയാനുള്ള സൌകര്യം വിലകുറവ് എന്നീ ഗുണങ്ങള്‍ ഈ പെയിന്റിനുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ജയ്പൂരിലുള്ള കെ.വി.ഐസി കീഴിലുള്ള കുമാരപ്പ നാഷണല്‍ ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ ഇന്‍ഡസ്ട്രീസാണ് ചാണക പെയിന്റ് വികസിപ്പിച്ചെടുത്തത്.