ക്രൈസ്തവര്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തോളം പേര്‍ പട്ടിണിയില്‍

ക്രൈസ്തവര്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തോളം പേര്‍ പട്ടിണിയില്‍

Africa Breaking News Top News

ക്രൈസ്തവര്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തോളം പേര്‍ പട്ടിണിയില്‍
തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ തുടര്‍ച്ചയായി നടത്തിവരുന്ന ആക്രമണങ്ങളെത്തുടര്‍ന്നു ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള 10 ലക്ഷം ആളുകള്‍ പട്ടിണിയിലും ദുരിതത്തിലുമാണെന്ന് റിപ്പോര്‍ട്ട്.

വടക്കന്‍ മൊസാംബിക്കിലാണ് കൂടുതലായി ആക്രമണങ്ങള്‍ നടക്കുന്നത്. പ്രധാനമായും ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവിടെ പ്രകൃതി വാതക സമ്പന്നമായ സ്ഥലമാണ്.

ക്രൈസ്തവരെ തിരഞ്ഞു പിടിച്ചു കഴുത്തറക്കുക, ശരീര ഭാഗങ്ങള്‍ വെട്ടി മുറിക്കുക തുടങ്ങി അതിഭീകരമായ രീതിയിലാണ് ആക്രമിക്കന്നത്. അതുകൊണ്ടുതന്നെ വടക്കന്‍ മൊസാംബിക്ക് പ്രവശ്യയെ ഭയത്തിന്റെ പ്രദേശം എന്നാണ് അറിയപ്പെടുന്നത്.

കാമ്പോ ഡെല്‍ഗാഡോ പ്രവിശ്യയില്‍നിന്നും പതിനായിരക്കണക്കിനു ആളുകള്‍ ആക്രമണങ്ങളെ ഭയന്ന് നാടുവിടുകയുണ്ടായി. തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന അക്രൈസ്തവരെപ്പോലും ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും പതിവാണ്.

നാട്ടില്‍ പട്ടിണയും അരാജകത്വവുമാണ് നിലനില്‍ക്കുന്നത്. ജനങ്ങളുടെ ദുരിതങ്ങള്‍ അകറ്റാനായി ഭക്ഷണ സാധനങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും ചില ക്രൈസ്തവ സംഘടനകള്‍ എത്തിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ട്.