ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും
ന്യൂഡല്‍ഹി: ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ നാല്പത്തിയാറാമത് (46) ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 12-16 വരെ ജണ്ടേവാല, റാണി ഝാന്‍സി റോഡിലുള്ള അംബേദ്കര്‍ ഭവനില്‍ നടക്കും.
സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗകരായിരിക്കും. റീജിയണിലെ മുതിര്‍ന്ന ശുശ്രൂഷകരും വിവിധ യോഗങ്ങളില്‍ സംസാരിക്കും.
കണ്‍വന്‍ഷനോടനുബന്ധിച്ച 12, 13 തീയതികളില്‍ പകല്‍ ശുശ്രൂഷക സെമിനാറും, ശുശ്രൂഷക സമ്മേളനവും നടക്കും. ശനിയാഴ്ച രാവിലെ സോദരി സമാജം സമ്മേളനവും ഉച്ചകഴിഞ്ഞു സണ്ടേസ്കൂള്‍ , പി.വൈ.പി.എ. വാര്‍ഷിക യോഗവും ഉണ്ടായിരിക്കും. ഞായറാഴ്ച പകല്‍ സംയുക്ത ആരാധനയോടും കര്‍ത്തൃമേശയോടുംകൂടെ കണ്‍വന്‍ഷന്‍ സമാപിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ നയിക്കുന്ന സയോണ്‍ സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള ശുശ്രൂഷകരും, സഭാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പാസ്റ്റര്‍മാരായ പി.എം. ജോണ്‍ , ലാജി പോള്‍ , സാമുവേല്‍ തോമസ്, ഫിലിപ്പോസ് മത്തായി, തോമസ് സാമുവേല്‍ , ബ്രദര്‍ എം. ജോണിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും.

