ആരാധനാലയ നിര്‍മ്മാണ സ്ഥലത്ത് ആക്രമണം; 9 പേര്‍ക്ക് പരിക്ക്

ആരാധനാലയ നിര്‍മ്മാണ സ്ഥലത്ത് ആക്രമണം; 9 പേര്‍ക്ക് പരിക്ക്

Breaking News India

ജാര്‍ഖണ്ഡില്‍ ആരാധനാലയ നിര്‍മ്മാണ സ്ഥലത്ത് ആക്രമണം; 9 പേര്‍ക്ക് പരിക്ക്
റാഞ്ചി: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ചര്‍ച്ചിന്റെ ആരാധനാലയം പണി നടക്കുന്നതിനിടയില്‍ ഒരു സംഘം വര്‍ഗ്ഗീയ വാദികളെത്തി നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്കേറ്റു.

ഫെബ്രുവരി 11-ന് ഗാര്‍ഹ്വാ ജില്ലയിലെ മെറാല്‍ ഗ്രാമത്തില്‍ ഒരു ദൈവസഭയുടെ പുതിയ ആരാധനാലയ നിര്‍മ്മാണം നടക്കുന്നതിനിടയില്‍ 30 ഓളം വരുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആരാധനാലയം നിര്‍മ്മിക്കുന്നത് അംഗീകാരമില്ലാതെയാണെന്നും ഇവിടെ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചും സഭാഹാള്‍ നിര്‍മ്മാണം തടയുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.

ആക്രമണത്തില്‍ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ രാംനാഥാ റാം, വിശ്വാസികളായ അയാന്‍ കുമാര്‍ ‍, ജയ് മൂര്‍ത്തി കുന്‍വര്‍ ‍, അനിതാ ദേവി, റൂബി ദേവി എന്നിവര്‍ക്ക് പരിക്കേറ്റു.

ഇതില്‍ പാസ്റ്റര്‍ രാംനാഥിനും പ്രവേഷ് റാം, ജയ്മൂര്‍ത്തി കുന്‍വര്‍ എന്നിവര്‍ക്കും ശരീരമാസകലം ഗുരുതര പരിക്കാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം അറിഞ്ഞെത്തിയ ലോക്കല്‍ പോലീസ് എഫ്.ഐ.ആര്‍ 20/21 പ്രകാരം പാസ്റ്റര്‍ ഉള്‍പ്പെടെ 12 വിശ്വാസികള്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്.

ഇതില്‍ സുനില്‍ കുമാര്‍ ‍, ശംഭു കുമാര്‍ ‍, ആര്യന്‍ എന്നിവരെ അറസ്റ്റു ചെയ്തു ജയിലിലേക്കു കൊണ്ടുപോയി. പ്രദേശത്തെ സുവിശേഷ പ്രവര്‍ത്തനങ്ങളെ തടയുവാനായി വളരെ ആസൂത്രിതമായി നടപ്പാക്കിയ ആക്രമണ പദ്ധതിയായിരുന്നു എന്ന് വിശ്വാസികള്‍ ആരോപിച്ചു.

ആരാധനാലയത്തിന്റെ പണിയും സഭാ ആരാധനയും തുടര്‍ന്നു നടത്തരുതെന്നു അക്രമികള്‍ താക്കീതു നല്‍കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.