ചര്‍ച്ചുകളുടെ പണികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം

ചര്‍ച്ചുകളുടെ പണികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം

Breaking News Middle East

ഈജിപ്റ്റില്‍ ചര്‍ച്ചുകളുടെ പണികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം
കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ ആരാധനാലയങ്ങളുടെ നിര്‍മ്മാണ ജോലികള്‍ക്കായി മുസ്ളീങ്ങളുടെ സഹായം
ലഭിക്കുന്നു.

ഇപ്പോള്‍ രാജ്യത്ത് 44 ചര്‍ച്ചു കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിലാണ്. ഇവിടങ്ങളില്‍ മുസ്ളീങ്ങളുടെ
സേവനത്തിനു കൂടി സര്‍ക്കാര്‍ അംഗീകാരം കൊടുത്തിരിക്കുകയാണ്. ഇതില്‍ 16 ചര്‍ച്ചുകള്‍ ചരിത്രപരമായി
അറിയപ്പെടുന്നവയാണ്.

സര്‍ക്കാര്‍ അനുമതി നല്‍കിയ ചര്‍ച്ചുകളുടെ പണികള്‍ക്കാണ് മുസ്ളീങ്ങള്‍ സഹായിക്കുന്നത്. ഇതിനെ സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് നല്ല ഒരു കാല്‍വെയ്പ്പാണെന്നും അണ്‍ ചാര്‍ട്ടേഡ് മിനിസ്ട്രീസ് അദ്ധ്യക്ഷന്‍ ടോം
ഡേയില്‍ പറഞ്ഞു.

രാജ്യത്ത് മുസ്ളീങ്ങളുടെയും ക്രൈസ്തവരുടെയും ഇടയില്‍ നല്ലൊരു സൌഹാര്‍ദ്ദ അന്തരീക്ഷം
സൃഷ്ടിക്കുന്നത് നല്ലൊരു സമാധാന അന്തരീക്ഷം ഉണ്ടാക്കുമെന്നും ക്രൈസ്തവ നേതാക്കള്‍ പ്രത്യാശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.