ജര്‍മ്മനിയിലെ സ്വതന്ത്ര സുവിശേഷ വിഹിത സഭകള്‍ വളര്‍ച്ചാ കുതിപ്പില്‍
ബര്‍ലിന്‍: ജര്‍മ്മനിയിലെ സ്വതന്ത്ര സുവിശേഷ വിഹിത ചര്‍ച്ചുകള്‍ വന്‍ തോതില്‍ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
പുതുതായി യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവര്‍, സ്നാന ശുശ്രൂഷകള്‍, ചര്‍ച്ചുകളിലെ ഹാജര്‍ നില എന്നിവയെല്ലാം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബണ്ട് ഫ്രിയര്‍ ഇവാഞ്ചലിഷന്‍ ഡെമീന്‍ഡെന്‍ അഥവാ ഫെഗ് എന്ന പേരില്‍ അറിയപ്പെടുന്ന ചര്‍ച്ച് കൂട്ടായ്മയില്‍ 504 സഭകളും 40,933 അംഗങ്ങളുമുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ രണ്ട് വിഭാഗങ്ങളായ കത്തോലിക്കാ സഭ 19.2 ദശലക്ഷം അംഗങ്ങള്‍, ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് 17.4 ദശലക്ഷം അംഗങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെഗിന്റെ അംഗസംഖ്യ വളരെ ചെറുതാണെങ്കിലും വന്‍ വളര്‍ച്ച കൈവരിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കോവിഡ് കാലത്തിനു ശേഷം പുതുതായി വിശ്വാസത്തില്‍ വന്നവര്‍, സ്നാനങ്ങള്‍, ചര്‍ച്ചിലെ ഹാജര്‍ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ രണ്ട് വര്‍ഷത്തെ റിപ്പോര്‍ട്ടിംഗ് കാലയളവില്‍ ഏകദേശം 2,700 പുതിയ വിശ്വാസികള്‍ കടന്നുവന്നു. സ്നാനം സ്വീകരിച്ചവരുടെ എണ്ണം 76 ശതമാനം വര്‍ദ്ധിച്ചു.
1,491-ല്‍ നിന്ന് 2,629 ആയി. 2021 വരെയുള്ള താരതമ്യപ്പെടുത്താവുന്ന കാലയളവില്‍ 2000 പേരാണ് പുതുതായി കടന്നു വന്നത്.

