മണ്ണിലമര്‍ന്ന പുരാതന വൈറസുകളെ ഉണര്‍ത്താന്‍ ഗവേഷകര്‍ ‍; മറ്റൊരു മഹാമാരിക്ക് വഴിയൊരുക്കുമോ?

മണ്ണിലമര്‍ന്ന പുരാതന വൈറസുകളെ ഉണര്‍ത്താന്‍ ഗവേഷകര്‍ ‍; മറ്റൊരു മഹാമാരിക്ക് വഴിയൊരുക്കുമോ?

Breaking News Middle East Others

മണ്ണിലമര്‍ന്ന പുരാതന വൈറസുകളെ ഉണര്‍ത്താന്‍ ഗവേഷകര്‍ ‍; മറ്റൊരു മഹാമാരിക്ക് വഴിയൊരുക്കുമോ?

മോസ്ക്കോ: ശാസ്ത്രത്തിന്റെ കണക്കു പ്രകാരം ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂലോകത്തില്‍നിന്നും അപ്രത്യക്ഷമായ ഭീമന്‍ മൃഗമായിരുന്നു വൂളി മാമത്തുകള്‍ ‍.

കൂറ്റന്‍ കൊമ്പുകളും നീളമേറിയ രോമങ്ങളും നിറഞ്ഞ ആനയോട് സദൃശ്യമുള്ള ഇവ ഭൂമുഖത്ത് സ്വതന്ത്രമായി വിഹരിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് ഇവയ്ക്ക് വംശ നാശം സംഭവിച്ചു.

ഇന്ന് റഷ്യയിലെ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്നും വൂളി മാമത്തുകളുടെ ഫോസിലുകള്‍ ശാസ്ത്രലോകത്തിനു ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ വൂളി മാമത്തുകള്‍ക്കൊപ്പം മണ്ണിനടിയില്‍ ഉറങ്ങുന്ന പുരാതന വൈറസുകളെ ഉണര്‍ത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ ‍.

വടക്കു കിഴക്കന്‍ സൈബീരിയായാണ് ഗവേഷകരുടെ കേന്ദ്ര ബിന്ദു. വൂളി മാമത്തുകള്‍ക്കു പുറമേ മണ്‍മറഞ്ഞ നിരവധി ജീവികളുടെ ഫോസിലുകള്‍ ഇവിടെയുണ്ട്. നിര്‍ജ്ജീവമാക്കപ്പെട്ട നിരവധി വൈറസുകളും ഈ ഫോസിലുകളിലുണ്ട്. ഇവയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ണോടിക്കുന്നത്.

റഷ്യയിലെ ഏറ്റവും പ്രശസ്തമായ വെക്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൂളി മാമത്തുകളെ കൊന്നു നശിപ്പിച്ച പുരാതന വൈറസുകളടങ്ങിയ സെല്ലുലാര്‍ മെറ്റീരിയലുകള്‍ ഫോസിലുകളില്‍നിന്ന് വേര്‍തിരിച്ചെടുത്ത് ലബോറട്ടറിയില്‍ പഠന വിധേയമാക്കാനാണ് ഗവേഷകരുടെ ലക്ഷ്യം.

എന്നാല്‍ ഇന്നത്തെ മനുഷ്യ ശരീരത്തിന് ഈ പുരാതന വൈറസുകള്‍ തീര്‍ത്തും അപരിചിതമാണ്. അതുകൊണ്ടുതന്നെ ഇവ മനുഷ്യരോടു ഏതു രീതിയില്‍ പ്രതികരിക്കുമെന്നു ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു.

ശക്തിയിലും വലിപ്പത്തിലും മനുഷ്യരേക്കാള്‍ ഏറെ മുന്നിലുള്ള വൂളി മാമത്തുകളെ കൊല്ലാന്‍ ശേഷിയുള്ളവയാണെങ്കില്‍ അത്തരം വൈറസുകള്‍ ആശങ്കയ്ക്ക് കാരണമാകുമെന്നതില്‍ സംശയം വേണ്ട.

അതിനാല്‍ ഉറങ്ങിക്കിടക്കുന്ന ഈ ഭീകരന്‍ ഉണര്‍ന്നാല്‍ കോവിഡിനേക്കാള്‍ ഭയാനകമായ മറ്റൊരു മഹാമാരി ആവര്‍ത്തിക്കപ്പെടുമോ എന്നു പോലും ഒരു വിഭാഗം ഗവേഷകര്‍ ഭയപ്പെടുന്നുണ്ട്.

പെര്‍മാഫ്രോസ്റ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം നൂറുകണക്കിനു വര്‍ഷങ്ങളായി തണുത്തുറഞ്ഞു കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ്.

ഇവിടെനിന്നും ശേഖരിച്ച വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെടുന്ന 13 വൈറസുകളെ തിരിച്ചറിഞ്ഞ് പുനരുജ്ജീവിപ്പിച്ചെന്ന് ശാസ്ത്രലോകം കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

എന്തായാലും ഇത്തരം ഗവേഷണം ഭയാനകവും അപകടകരവുമാണെന്നും ഇതിനോട് താന്‍ എതിരാണെന്നും ഫ്രാന്‍സിലെ എക്സ് മാര്‍സെയ യൂണിവേഴ്സിറ്റിയിലെ മൈക്രോ ബയോളജി പ്രൊഫസര്‍ ഷോണ്‍ മൈക്കല്‍യെവെറി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.