യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വര്‍ഷത്തിനായി യിസ്രായേല്‍ തയ്യാറെടുക്കുന്നു

യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വര്‍ഷത്തിനായി യിസ്രായേല്‍ തയ്യാറെടുക്കുന്നു

Asia Breaking News

യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വര്‍ഷത്തിനായി യിസ്രായേല്‍ തയ്യാറെടുക്കുന്നു

യെരുശലേം: 2030-ല്‍ യേശുവിന്റെ സ്നാനത്തിന്റെ 2000-മത്തെ വാര്‍ഷികത്തിനായി തയ്യാറെടുക്കുകയാണെന്ന് യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.

ഇതിനായി ക്രിസ്ത്യന്‍ ലോകത്തേക്കായി നിയമിച്ച പ്രത്യേക ദൂതന്‍ ജോര്‍ജ്ജ് ഡീക്കിന്റെ നേതൃത്വത്തില്‍ ഒരു സമര്‍പ്പിത സംഘം രൂപീകരിച്ചു.

ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ക്രിസ്ത്യാനികള്‍ക്ക് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് എന്നാണ് വാര്‍ഷികത്തെ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ വിശേഷിപ്പിച്ചത്.

ലോകമെമ്പാടുമുള്ള ചര്‍ച്ചുകളുമായും ക്രിസ്ത്യന്‍ നേതാക്കളുമായും സംഭാഷണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ദശലക്ഷക്കണക്കിനു ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ വരവിനായി ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി ഗിഡിയന്‍ സാര്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം എക്സിന് അയച്ച പോസ്റ്റില്‍ പറഞ്ഞു.

യിസ്രായേലിലെ യോര്‍ദ്ദാന്‍ നദിയിലെ സ്നാന കേന്ദ്രങ്ങള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനു ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നുണ്ട്.

അതേ സമയം പരമ്പരാഗത സ്നാന സ്ഥലത്തിന്റെ വശത്ത് അയല്‍ രാജ്യമായ യോര്‍ദ്ദാന്‍ 2030 വര്‍ഷികത്തിനായുള്ള നിരവധി വികസനങ്ങളും തയ്യാറെടുപ്പുകളും ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യിസ്രായേലിന്റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.