മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശാകുമെന്ന് പഠനം

മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശാകുമെന്ന് പഠനം

Breaking News Middle East

മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ ഭൂരിഭാഗവും തരിശാകുമെന്ന് പഠനം

അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ കര പ്രദേശത്തിന്റെ 77 ശതമാനവും വരണ്ടുണങ്ങുമെന്ന് മരുഭൂവല്‍ക്കരണത്തിനെതിരായ യു.എന്‍ കണ്‍വന്‍ഷന്‍ (യുഎന്‍സിസി).

ഇതേ കാലയളവില്‍ ആഗോള തരിശു ഭൂമി 48 ലക്ഷം ചതുരശ്ര കിലോമീറ്ററായി വര്‍ദ്ധിക്കും. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പം വരുമതിന്. സൌദി അറേബ്യയിലെ റിയാദില്‍ നടന്ന 16-ാമത് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജലാംശമുള്ള മൂന്ന് പ്രദേശം കൂടി തരിശാകുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മൂപ്പത് വര്‍ഷത്തിനുള്ളില്‍ തരിശു ഭൂമികളില്‍ ജീവിക്കുന്നവരുടെ എണ്ണം ഇരട്ടിച്ച് 23 ലക്ഷത്തിനു മുകളിലെത്തും. 2100 ഓടെ തരിശു പ്രദേശത്ത് ജീവിക്കുന്നവരുടെ എണ്ണം 500 കോടി കടക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വരണ്ടതാക്കലും മരുഭൂമിവല്‍ക്കരണവുമായിരിക്കും അന്ന് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ കാലാവസ്ഥാ വെല്ലുവിളികളിലൊന്ന്. യൂറോപ്പിന്റെ 96 ശതമാനം, പടിഞ്ഞാറന്‍ യു.എസിലെ വിവിധ ഭാഗങ്ങള്‍, ബ്രസീല്‍, ഏഷ്യ, മദ്ധ്യ ആഫ്രിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും വരള്‍ച്ച ബാധിക്കുക.

ദക്ഷിണ സുഡാനും, ടാന്‍സാനിയായുമാണ് ഏറ്റവും കൂടുതല്‍ മരുഭൂമി വല്‍ക്കരണത്തിന്റെ ഇരകളാകുക. ചൈനയുടെ വലിയൊരു ഭാഗം തരിശിടമായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ തരിശുഭൂമി ആവാസവ്യവസ്ഥയിലെ പകുതിയും ഏഷ്യയിലും ആഫ്രിക്കയിലുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.