ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയായിരിക്കും ജോണ്‍ ജെയ്റോ വെലാസ്ക്യൂസ്.
300 പേരെ നേരിട്ട് കൊന്ന കൊലയാളിയാണിയാള്‍. ഇതിന് പുറമെ 3000 പേരെ കൊന്ന സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഇയാള്‍ കൊലപ്പെടുത്തിയവരില്‍ പത്രലേഖകര്‍, നേതാക്കളും വരെ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ ഏറ്റവും വലിയ ഈ കൊലയാളിയുടെ അഭിമുഖവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്രലേഖഖനായ ക്രിസ്റ്റഫര്‍ ബക്ക്ടിന്‍. സണ്‍ഡേ മിററിന് വേണ്ടിയാണീ അപൂര്‍വ അഭിമുഖം വെലാസ്ക്യൂസ് അനുവദിച്ചിരിക്കുന്നത്.
കൊളംബിയയിലെ ഇയാളുടെ താവളത്തിലേക്കുള്ള വഴികള്‍ മനസിലാക്കാനായില്ലെന്നും അതീവ രഹസ്യമായിട്ടാണ് വെലാസ്ക്യൂസിന്‍റെ അനുയായികള്‍ തങ്ങളെ അവിടെ എത്തിച്ചതെന്നും ബക്ക്ടിന്‍ വെളിപ്പെടുത്തുന്നു.
തികച്ചും രഹസ്യമായ താവളത്തില്‍ അതീവ സുരക്ഷയിലാണ് ഈ കൊലയാളി കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാബ്ലോ എസ്കോബാര്‍ എന്ന മയക്കുമരുന്ന് രാജാവിന് വേണ്ടിയാണ് പോപെയെ മിക്ക കൊലകളും നടത്തുന്നത്.
പോപെയെ എന്നാണ് വെലാസ്ക്യൂസ് സാധാരണയായി അറിയപ്പെടുന്നത്. തന്‍റെ ബോസിനോടുള്ള കൂറ് പുലര്‍ത്താന്‍ വേണ്ടിയാണ് ഇയാള്‍ നിരവധി പേരെ നിര്‍ദയം കൊന്ന് തള്ളിയിരിക്കുന്നത്. ചില കൊലകള്‍ക്ക് 75,000 പൗണ്ട് വരെ ഇയാള്‍ പ്രതിഫലം പറ്റിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തന്റെ എതിര്‍ഗ്രൂപ്പുകള്‍ക്കും കൊളംബിയ സ്റ്റേറ്റിനുമെതിരെയുള്ള ഏറ്റുമുട്ടലുകളുടെ ഭാഗമായി നടന്ന 200 കാര്‍ ബോംബ് സ്ഥോടനങ്ങളുടെയും സൂത്രധാരനാണ് വെലാസ്ക്യൂസ്. ഉന്നത വ്യക്തികളെ തട്ടിക്കൊണ്ട് പോകുന്നതിലും കുപ്രസിദ്ധനാണ് പോപെയെ. 1998ല്‍ തട്ടിക്കൊണ്ടു പോയ അറ്റോര്‍ണി ജനറല്‍ കാര്‍ലോസ് മൗറോ ഹോയോസും ഇതില്‍ ഉള്‍പ്പെടുന്നു.ഹോയോസിനെ തടവില്‍ വച്ച് താനാണ് കൊലപ്പെടുത്തിയതെന്ന് പോപെയെ സമീപകാലത്ത് വെളിപ്പെടുത്തിയിരുന്നു.
പോപെയെ തട്ടിക്കൊണ്ട് പോയവരില്‍ ബോഗോട്ടയിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ആന്‍ഡ്രെസ് പാസ്ട്രാനയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതില്‍ നിന്നും അദ്ദേഹം രക്ഷപ്പെടുകയും പിന്നീട് കൊളംബിയയുടെ (57)അൻപത്തിയേഴാമത് പ്രസിഡന്‍റായി 1998മുതല്‍ 2002 വരെ ഭരിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെടേണ്ടയാളെ യാതൊരു വിധത്തിലുമുള്ള പശ്ചാത്താപവുമില്ലാതെ കൊന്ന് തള്ളുകയെന്നതാണീ കൊലപാതകിയുടെ രീതി. തന്‍റെ ഗേള്‍ഫ്രണ്ടിനെ നിയോഗിച്ച് കമേഴ്സ്യല്‍ എയര്‍ലൈനിന് ബോംബിട്ട് 107 പേരെ ഇയാള്‍ വധിച്ചിരുന്നു.ഇത്തരത്തിലുള്ള എല്ലാ കൊലകളും തന്‍റെ ബോസായ എസ്കോബാറിന്‍റെ ഉത്തരവ് നടപ്പിലാക്കാനാണ് താന്‍ നിര്‍വഹിക്കുന്നതെന്നാണ് പോപെയെ പറയുന്നത്. ഒരു പ്രഫഷണല്‍ കില്ലറെന്ന നിലയില്‍ ഒരാളുടെ ജീവന്‍ എടുക്കുമ്പോൾ തനിക്ക് ലജ്ജയോ, ദുഃഖമോ, സന്തോഷക്കുറവോ അനുഭവപ്പെടാറില്ലെന്നും തന്റെ ജോലി ചെയ്യുകയാണെന്ന ചിന്ത മാത്രമേയുള്ളുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
തന്‍റെ (17) പതിനേഴാം വയസിലായിരുന്നു പോപെയെ ആദ്യമായി എസ്കോബാറിനെ കണ്ട് മുട്ടിയത്. ഒരു ഗണ്‍ പെര്‍മിറ്റ് നേടിയ പോപെയെയെ എസ്കോബാര്‍ തന്‍റെ ഭാര്യമാരിലൊരാളുടെ ബോഡിഗാര്‍ഡായ് നിയോഗിക്കുയായിരുന്നു. എന്നാല്‍ എപസ്കോബാറും ആ സ്ത്രീയും തമ്മിലുള്ള ബന്ധം വേര്‍പെട്ടപ്പോഴും പോപെയെയുടെ വിശ്വാസ്യത നന്നായി ബോധിച്ച എസ്കോബാര്‍ അയാളെ തന്‍റെ വിശ്വസ്തനായി കൂടെ നിര്‍ത്തുകയായിരുന്നു. ആദ്യം എസ്കോബാറിനെ കാണുമ്ബോള്‍ ഒരു ദൈവത്തെ കാണുന്ന പ്രതീതിയായിരുന്നു തനിക്കുണ്ടായിരുന്നതെന്നാണ് പോപെയെ വെളിപ്പെടുത്തുന്നത്.
ഒരു ബസ് ഡ്രൈവറെയായിരുന്നു പോപെയെ ആദ്യമായി കൊന്നത്. ഒരു സ്ത്രീയെ അയാള്‍ ബസിടിപ്പിച്ച് കൊന്നതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ഈ സ്ത്രീയുടെ മകന്‍ പ്രസ്തുത ഡ്രൈവറെ കൊല്ലാനുള്ള അനുവാദം എസ്കോബാറില്‍ നിന്നും നേടുകയും ആ ദൗത്യം തന്നെ ഏല്‍പിക്കുകയുമായിരുന്നുവെന്ന് പോപെയെ ഓര്‍ക്കുന്നു. അന്നവിടെ കൊല നടത്താന്‍ എസ്കോബാറിന്‍െ അനുമതി വേണ്ടിയിരുന്നുവെന്നും ഇയാള്‍ ഓര്‍ക്കുന്നു. തന്റെ ശത്രുക്കളെ നിര്‍ദയം കൊന്ന് തള്ളിയാണ് എസ്കോബാര്‍ 4 ബില്യണ്‍ പൗണ്ട് മൂല്യമുള്ള തന്റെ മയക്കുമരുന്ന് സാമ്രാജ്യം നിലനിര്‍ത്തിയിരുന്നത്. ഈ കൊലകളില്‍ മിക്കവയിലും പോപെയെ ഭാഗഭാക്കാകുകയും ചെയ്തിരുന്നു. ദീര്‍ഘകാലം കൊളംബിയയിലെ മയക്കുമരുന്ന് രാജാവായി അടക്കി വാണ എസ്കോബാര്‍ 1993 ഡിസംബര്‍ രണ്ടിന് വെടിയേറ്റ് മരിക്കുകയായിരുന്നു.