ഭിക്ഷക്കാര്‍ ഇനി സര്‍ക്കാരിനുവേണ്ടി പാടും

Breaking News India

ഭിക്ഷക്കാര്‍ ഇനി സര്‍ക്കാരിനുവേണ്ടി പാടും
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചാരകരായി ഇനി ഭിക്ഷക്കാരും. ട്രെയിനിലും, ബസിലും പഴയ സിനിമാ ഗാനങ്ങള്‍ പാടി ഭിക്ഷയാചിക്കാനെത്തുന്നവര്‍ ഇനി പാടുന്നത് സര്‍ക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റിയായിരിക്കും.

സ്വച്ഛ് ഭാരതി, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികളുടെ വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുക ഐന്ന ലക്ഷ്യത്തോടെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇങ്ങനെയൊരു പരിപാടിക്കു രൂപം നല്‍കിയിരിക്കുന്നത്. അടുത്തമാസം മുംബൈയില്‍ ആരംഭിക്കുന്ന പരിപാടിയില്‍ തുടക്കത്തില്‍ 3000 യാചകരെ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ആകാശ വാണിയുടെയും, സോംങ് ആന്റ് ഡ്രാമ ഡിവിഷന്റെയും നേതൃത്വത്തില്‍ ഇവര്‍ക്ക് പ്രത്യേക പരിശീനലവും നല്‍കുമത്രെ. കുട്ടി യാചകരെ ഈ പ്രചാരണ പരിപാടിയില്‍ ഉള്‍പ്പെടുത്തില്ല. പരിപാടിയില്‍ പങ്കാളികളാകുന്നവര്‍ക്ക് പ്രതിഫലവും നല്‍കും.
നമ്മുടെ നാട് ഭിക്ഷക്കാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കാലമാണ്. അര്‍ഹത ഉള്ളവരെയും ഇല്ലാത്തവരെയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. പല സ്ഥലങ്ങളിലും ആരാധാലയങ്ങള്‍ കേന്ദ്രികരിച്ച് ഭിക്ഷാടന മാഫിയാകളും ഉണ്ടെന്നുള്ള വാര്‍ത്തകള്‍ നേരത്തെതന്നെയുണ്ട്.

ധനികര്‍ പോലും അന്യ നാടുകളിലെത്തി വേഷം മാറി ദരിദ്രായി അഭിയിച്ച് ‘ഭിക്ഷാടനം’ നടത്തി പണം കൊയ്യുന്നു. ചിലര്‍ക്ക് ദിവസേന 10000 രൂപയ്ക്കു മുകളില്‍ വരുമാനവും കിട്ടുന്നു. ഇനി സര്‍ക്കാരിന്റെ സഹായവും കൂടി ലഭിക്കുമ്പോള്‍ ഇവര്‍ ഇനി ഒരു പക്ഷേ ഭാവിയില്‍ ഉദ്യോഗസ്ഥന്മാരായി മുദ്ര കുത്തപ്പെട്ടേക്കാം.

 

ഭിക്ഷക്കാര്‍ക്ക് ഇനി സംഘടനകളും. അതുപോലെ അവരുടെ അവകാശ സമരങ്ങളും ഒക്കെ സാധുക്കളായ നമ്മള്‍ കാണേണ്ടി വരുമോ?. ഇനി ഇത്തരക്കാര്‍ ധൈര്യമായി എവിടെയും ഏതു സ്ഥലത്തും കയറിച്ചെന്ന് തങ്ങളുടെ ‘തൊഴില്‍ ‍’ ചെയ്യുവാനുള്ള സ്വാതന്ത്ര്യവും അനുവദിക്കപ്പെടുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അദ്ധ്വാനിച്ചു ജീവിക്കുന്ന സമൂഹത്തിന് എന്തു പ്രസക്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.