ബൈബിളില്‍ പറയുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി

ബൈബിളില്‍ പറയുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി

Breaking News Middle East

ബൈബിളില്‍ പറയുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി
യെരുശലേം: ബൈബിളില്‍ പഴയനിയമ കാലത്ത് ആമോസ്, സെഖര്യാവ് പ്രവാചകന്മാര്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂകമ്പം നടന്നതിന്റെ തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ബിസി 8-ാം നൂറ്റാണ്ടില്‍ യഹൂദ രാജാവായിരുന്ന ഉസ്സിയാവിന്റെ കാലത്തു നടന്ന ഭൂകമ്പത്തില്‍ തകര്‍ന്ന അവശിഷ്ട തെളിവുകളാണ് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ വെളിച്ചത്തു കൊണ്ടുവന്നത്.
യരുശലേമിലെ ദാവീദിന്റെ നഗരത്തിലെ നാഷണല്‍ പാര്‍ക്കില്‍ നടത്തിയ ഗവേഷണത്തില്‍ തകര്‍ന്ന കരകൌശല വസ്തുക്കള്‍ ‍, സംഭരണ ഭരണികള്‍ ‍, വിളക്കുകള്‍ ‍, അടുക്കള പാത്രങ്ങള്‍ എന്നിവ തകര്‍ന്നടിഞ്ഞ ഭിത്തികള്‍ക്കിടയില്‍നിന്നും കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഇവിടെ അഗ്നിബാധ നടന്നതിന്റെ ലക്ഷണങ്ങളില്ല. അതുകൊണ്ടുതന്നെ ബൈബിളില്‍ രണ്ടിടത്തു പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഭൂകമ്പം നടന്നതിന്റെ ലക്ഷണങ്ങളാണെന്ന് വിശ്വസിക്കാമെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
2800 വര്‍ഷം മുമ്പ് ആമോസ് പ്രവാചകന്‍ എഴുതി ” അതു നിമിത്തം ഭൂമി നടുങ്ങുകയും അതില്‍ പാര്‍ക്കുന്ന ഏവനും ഭ്രമിച്ചു പോകുകയും ചെയ്കയില്ലയോ? അതു മുഴുനും നീലനദിപോലെ പൊങ്ങും.

മിസ്രയിമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും” (ആമോസ് 8:8). അതുപോലെ സെഖര്യാവ് പ്രവാചകനും ഇപ്രകാരം പറഞ്ഞു “യഹൂദ രാജാവായ ഉസ്സിയാവിന്റെ കാലത്തു നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങള്‍ ഓടിപ്പോകും”. (സെഖ.14:15). “ബൈബിളിലെ ഈ പരാമര്‍ശങ്ങള്‍ പോലെ ഞങ്ങള്‍ കണ്ട അതിശയം വലിയ ഭൂകമ്പം നടന്നതിന്റെ ലക്ഷണങ്ങളാണ്.

വലിയ കെട്ടിടങ്ങള്‍ മണ്‍മറഞ്ഞിരുന്നു. മണ്ണിന്റെ പാളികള്‍ കണ്ടാല്‍ മനസ്സിലാകും”. ഐ.എ.എ. ഗവേഷക സംഘത്തിന്റെ ഡയറക്ടര്‍മാരായ ഡോ. ജോ. ഉസിയേല്‍ ‍, ഡോ. ഓര്‍ട്ടല്‍ ചലാഫ് എന്നിവര്‍ ഉറപ്പിച്ചു പറയുന്നു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.