ഉച്ചത്തില്‍ ആരാധിച്ചതിനു ക്യൂബന്‍ പാസ്റ്റര്‍ക്കു തടവുശിക്ഷ

Breaking News Global Top News

ഉച്ചത്തില്‍ ആരാധിച്ചതിനു ക്യൂബന്‍ പാസ്റ്റര്‍ക്കു തടവുശിക്ഷ
ഹവാന: ക്യൂബയില്‍ സഭാ ആരാധനയില്‍ ഉച്ചത്തില്‍ കര്‍ത്താവിനെ ആരാധിച്ചു എന്ന കുറ്റം ചുമത്തി പാസ്റ്റര്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

ലാസടുനാസ് നഗരത്തില്‍ ഹൗസ് ചര്‍ച്ച് നടത്തി വരുന്ന പാസ്റ്റര്‍ ജുവാന്‍ കാര്‍ലോസ് നുനസിനാണ് ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് ലാസ് ടുനാസ് കോടതി ശിക്ഷ വിധിച്ചത്.

ജുവാന്‍ നേതൃത്വം നല്‍കുന്ന സഭയില്‍ 550-ഓളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നുണ്ട്. ഇവിടെ ആത്മാവിന്റെ വലിയ പരിവര്‍ത്തനം ജനങ്ങളില്‍ ഉളവായി. അവര്‍ കര്‍ത്താവിനെ സകലവും മറന്ന് ആരാധിക്കുന്നതില്‍ അസ്വസ്ഥത പൂണ്ടവരാണ് കേസിനു പിന്നിലെന്ന് സഭാ വിശ്വാസികള്‍ പറഞ്ഞു.

ഒക്ടോബര്‍ 22-നാണ് കോടതി പാസ്റ്റര്‍ ജുവാന് ശിക്ഷ വിധിച്ചത്. ‘സമൂഹത്തിന് സമാധാനം നഷ്ടപ്പെടുത്തുന്ന’ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് കേസെടുത്തത്.

തന്റെ അപ്പോസ്തലിക് ഹൗസ് ഓഫ് കിംഗ് ഓഫ് ഗ്ലാറി എന്ന സഭയുടെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ അസൂയ തോന്നിയ ഭരണകൂടം സഭയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് പാസ്റ്റര്‍ ജുവാന്‍ പറഞ്ഞു.

ഇവിടെ മുമ്പ് ക്രിമിനലായി പ്രവര്‍ത്തിച്ചവരും നിരവധി രോഗ ബാധിതരും മാനസാന്തരപ്പെട്ട് കൃപ പ്രാപിച്ച് കര്‍ത്താവിനെ ആരാധിച്ചു വരുന്നു.

ക്യൂബയില്‍ സുവിശേഷ വിഹിത സഭകളുടെ വളര്‍ച്ച വന്‍ തോതില്‍ നടന്നു വരികയാണ്.

ഇതെല്ലാം ഭരണകൂടത്തെ സഭയ്ക്കെതിരായി തിരിയുവാന്‍ പ്രേരിപ്പിക്കുന്നതായി സഭാവിശ്വാസികള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.