ലോക സുവിശേഷീകരണം: ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി 200 ദശലക്ഷം ബൈബിള്‍ തയ്യാറാക്കി

Asia Breaking News Europe

ലോക സുവിശേഷീകരണം: ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി 200 ദശലക്ഷം ബൈബിള്‍ തയ്യാറാക്കി

ലാറ്റിനമേരിക്കയിലെ ബൈബിളുകളുടെ പ്രധാന പ്രാസാധകരായ ബ്രസ്സീല്‍ ബൈബിള്‍ സൊസൈറ്റി (എസ്ബിബി) ലോക സുവിശേഷീകരണം ലക്ഷ്യമാക്കി ഈ വര്‍ഷം 122 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ബ്രെയ്ലിയും തദ്ദേശീയ ഭാഷകളും ഉള്‍പ്പെടെ 87 ഭാഷകളില്‍ ബൈബിളുകള്‍ പ്രിന്റു ചെയ്ത് തയ്യാറാക്കിയിട്ടുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

2011-ല്‍ 100 ദശലക്ഷം ബൈബിളുകള്‍ അച്ചടിച്ച സ്ഥാനത്ത് 2024 ആയപ്പോഴേക്കും 200 ദശലക്ഷം ബൈബിളുകളാണ് അച്ചടിച്ചത്. നവംബര്‍ 7-ന് പുതിയ ബൈബിള്‍ വിതരണം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വര്‍ഷം 152 ദശലക്ഷം കോപ്പികളായിരുന്നു വിതരണം ചെയ്തത്. ബ്രസീലിന്‍ പാസ്റ്ററും ദൈവശാസ്ത്രജ്ഞനുമായ ഏര്‍ണി വാള്‍ട്ടര്‍ സെയ്ബര്‍ട്ട് ഇതു സംബന്ധിച്ച് വിശദീകരിക്കുന്നു.

ഒരു ബൈബിള്‍ ഒരാളിനു മാത്രം എത്തിയാല്‍ 200 ദശലക്ഷം കോപ്പികള്‍ 200 ദശലക്ഷം ആളുകളില്‍ എത്തും. എന്നിരുന്നാലും ബൈബിളിന്റെ ഒരു വാല്യം ഒന്നിലധികം ആളുകള്‍ പലപ്പേഴും വായിക്കുന്നു. ശ്രദ്ധയില്‍പ്പെട്ട സെയ്ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഒരു ബൈബിള്‍ ഒന്നിലധികം ആളുകളില്‍ എത്തുന്നു. ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ ആത്മീയവും സാംസ്ക്കാരികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു പരിവര്‍ത്തന ഏജന്റായി പ്രവര്‍ത്തിക്കാനാണ് എസ്ബിബി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.

കുട്ടികള്‍ തടവുകാര്‍ രോഗികള്‍, വൈകല്യമുള്ളവര്‍, ലഹരി ആസക്തിയോടു പോരാടുന്നവര്‍ എന്നിവരുള്‍പ്പെടെ 350,000 ദുര്‍ബലരായ ആളുകളെ പിന്തുണയ്ക്കുന്നതിനായി എസ്ബിബി 400,000 സേവനങ്ങളും നല്‍കുന്നു.

കൂടാതെ സംഘര്‍ഷങ്ങളിലും യുദ്ധ മേഖലകളിലും സുവിശേഷം എത്തിക്കുന്നതിനായും എസ്ബിബി ബൈബിള്‍ വിതരണം ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.