2023-ല്‍ യൂറോപ്പില്‍ 2,444 ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു
കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ 35 രാജ്യങ്ങളിലായി 2,444 ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ നടന്നത് യു.കെ.യില്‍ ആണെന്നും റിപ്പോര്‍ട്ട്.
മിക്ക സംഭവങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരായ നശീകരണ പ്രവര്‍ത്തനങ്ങളായിരുന്നു. (62 ശതമാനം). ക്രിസ്ത്യന്‍ സൈറ്റഉകള്‍ നശിപ്പിക്കല്‍ (24%), തീവെയ്പ് (10%), ഭീഷണികള്‍ (8%), ശാരീരിക ആക്രമണങ്ങള്‍ (7%) എന്നിങ്ങനെയാണ് കണക്കുകള്‍.
യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണതയും, വിവേചനവും സംബന്ധിച്ച നിരീക്ഷണാലയത്തിന്റെ (ഒഐഡിഎസി) റിപ്പോര്‍ട്ട്.
സ്പെയിനില്‍ കത്തിയാക്രമണങ്ങളില്‍ ഒരു പുരോഹിതന്‍ കൊല്ലപ്പെട്ടു. പോളണ്ടില്‍ കോര്‍പ്സ് ക്രിസ്റ്റി ഘോഷയാത്രയ്ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി ആക്രമണം, മതം മാറിയ ഒരു മുസ്ളീമിനെതിരെ വധശ്രമം എന്നിവ പ്രത്യേകാല്‍ എടുത്തു കാണിക്കുന്നു.
ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി സ്ഥലത്തും പൊതു ജീവിതത്തിലും ക്രിസ്ത്യാനികള്‍ക്കെതിരായ വിവേചനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വയം സെന്‍സര്‍ഷിപ്പ് വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണമായി.
ക്രിസ്ത്യാനികള്‍ പാരമ്പര്യമായി മതകാര്യങ്ങള്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോള്‍ കടുത്ത വിവേചനവും വൈരവും നേരിടുന്നു.
ഒഐഡിഎസി യൂറോപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍ജു ഹോഫ്മാന്‍ പറഞ്ഞു. യു.കെ., ഫ്രാന്‍സ്, ജര്‍മ്മിനി എന്നീ രാജ്യങ്ങളില്‍ അതിക്രമങ്ങള്‍ ശക്തമാണ്.

