ശരീര ഭാഗങ്ങളില്‍ മറുകുകളോ കറുത്ത പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക

ശരീര ഭാഗങ്ങളില്‍ മറുകുകളോ കറുത്ത പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക

Breaking News Health

ശരീര ഭാഗങ്ങളില്‍ മറുകുകളോ കറുത്ത പാടുകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക

ഇന്ന് കാന്‍സര്‍ എന്ന മഹാ വിപത്ത് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ത്വക്കിലെ ക്യാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വൈദ്യ ശാസ്ത്രം ഏറെ വികസിച്ചതിനാല്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ രോഗം എളുപ്പത്തില്‍ ഭേദമാക്കാന്‍ കഴിയും. പക്ഷെ പലരും തിരിച്ചറിയുന്നില്ലെന്നു മാത്രം.

ഇങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒന്നാണ് ത്വക്കിലെ കാന്‍സര്‍ അഥവാ സ്കിന്‍ ക്യാന്‍സര്‍ ‍. മെലനോമ, ബേസല്‍ സെല്‍ കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍ഡിനോമ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളാണ് മനുഷ്യനെ ബാധിക്കുന്നത്.

നമ്മുടെ രഹസ്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ കാണുന്ന കാക്കപ്പുള്ളികള്‍ പോലും ക്യാന്‍സറിന്റെ ലക്ഷണമാവാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ തലയോട്ടി, മുഖം, ചുണ്ടുകള്‍ , ചെവികള്‍ ‍, നെഞ്ച്, കൈകാലുകള്‍ ‍, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

അസാധാരണമായ പാടുകളോ, നിറവ്യത്യാസമോ കാണുകയോ അവ കൂടുതല്‍ നാള്‍ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

വലുതോ ആഴത്തിലുള്ളതോ ആയ മുഖക്കുരു പോലും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എല്ലാ പാടുകളും കാന്‍സര്‍ അകണമെന്നില്ല, അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.